gnn24x7

5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക്ജോലി നല്‍കുന്ന സര്‍ക്കാര്‍ പോര്‍ട്ടല്‍ വരുന്നു

0
404
gnn24x7

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വീണ്ടും. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കാവുന്ന കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ഫിബ്രവരിയില്‍ നിലവില്‍ വരുമെന്ന് കേളര മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി.

ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച കരട് രേഖ പ്രഖ്യാപിച്ചിരുന്നു. ഈ വരുന്ന ഏപ്രില്‍ മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോവിഡ് തൊഴില്‍ സാഹചര്യങ്ങളെ പ്രതിസന്ധിയിലാക്കിയതിനെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് ഉടന്‍ കേരള സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഫാഷനായി മാറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹചര്യത്തെ കേരള സര്‍ക്കാര്‍ കൂടുതല്‍ ഉപയോഗിക്കാനാണ് തൊഴില്‍ പോര്‍ട്ടല്‍ പ്രാബല്ല്യത്തിലാക്കുന്നത്.

ഇപ്പോള്‍ കേരളത്തില്‍ അഞ്ചുലക്ഷത്തിലധികം പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. ഇതേ കൂടാതെ വീട്ടിലിരുന്നോ വീടിന്റെ പരിസരത്ത് ഇരുന്നോ ജോലി ചെയ്യുന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ വേറെയും ഉണ്ട്. ഇതില്‍ ഉദ്ദേശം 16 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഇനിയും കേരളത്തില്‍ വീട്ടിലിരുന്ന് നൂതന ഡിജിറ്റില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here