gnn24x7

ഇന്ത്യയില്‍ കൂടുതല്‍ നോട്ടുകള്‍നിരോധിച്ചേക്കുമെന്ന് ആര്‍.ബി.ഐ

0
503
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സുപ്രഭാതത്തിലായിരുന്നു 1000ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നരേന്ദ്രമോദി നിരോധിച്ചത്. അതിന് ശേഷമായിരുന്നു ഇന്ത്യയില്‍ 2000 ത്തിന്റെ പുതിയ ഒറ്റനോട്ടും പുതുക്കിയ 500, 200, 100, 50, 20, 10 നോട്ടുകള്‍ പുറത്തിറങ്ങിയതും. ഇപ്പോഴിതാ രാജ്യത്ത് വിണ്ടും നോട്ടുകള്‍ നിരോധിക്കാനുള്ള പദ്ധതി റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി വിവരം പുറത്തു വന്നിരിക്കുന്നു.

എന്നാല്‍ എതു നോട്ടാണ് പിന്‍വലിക്കുവാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി ഒരു ധാരണയും ആര്‍.ബി.ഐ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ പഴയ നൂറിന്റെയും പത്തിന്റെയും അഞ്ചുരൂപയുടെയും നോട്ടുകളായിരിക്കാം ചിലപ്പോള്‍ നിരോധിക്കുന്നത് എന്ന അഭ്യൂഹവും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ വ്യക്തമായ ധാരണങ്ങള്‍ ഒന്നും തന്നെയില്ലെന്ന് സീന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍ നോട്ടു നിരോധനത്തെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കുന്നതല്ലാതെ റിസര്‍വ്ബാങ്കിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുമുള്ള വിവരങ്ങള്‍ ഒന്നും തന്നെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നുള്ളതും വാസ്തവമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here