gnn24x7

മുത്തൂറ്റ് കവര്‍ച്ച ഹോളിവുഡ് സിനിമാ രീതിയില്‍ നടത്തിയത് 22 കാരന്‍

0
200
gnn24x7

ഹൈദരാബാദ്: തമിഴ്‌നാട്ടിലെ ഹോസൂരിലെ മൂത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ച് കൊള്ളയടിച്ചതിന് പിന്നില്‍ വെറും 22 വയസ്സുകാരനെന്ന് പോലീസ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള പ്ലാനിംഗിലാണ് ബ്രാഞ്ച് കൊള്ള പ്ലാന്‍ ചെയ്തത്. ഇതിനായി അവര്‍ എടുത്തതാവട്ടെ ഏതാണ്ട് 6 മാസക്കാലവും. ഇത്രയും കാലം ബ്രാഞ്ച് നിരീക്ഷണത്തില്‍ വച്ച്, പിന്നെ റൂട്ട് മാപ്പടക്കം തയ്യാറാക്കിയാണ് കവര്‍ച്ച നടത്തിയത്.

വെറും 15 മിനുട്ടിനുള്ളിലാണ് 25.5 കിലോ സ്വര്‍ണ്ണം കവര്‍ന്നത്. ഇതോടെ പോലീസിന്റെ പിടിയിലാവര്‍ ഏഴുപേരായി. ഇനിയും മൂന്നു പേര്‍ക്കുള്ള അന്വേഷണം തുടരുന്നതായി പോലീസ് വെളിപ്പെടുത്തി. അന്വേഷണം തമിഴ്‌നാട്ടിലേക്കും നീളുകയാണ്. വെള്ളിയാഴ്ചയാണ് ഹേസൂരിലെ ബ്രാഞ്ചില്‍ ജീവനക്കാര്‍ക്ക് നേരെ തോക്കൂചൂണ്ടി മോഷണം നടത്തിയത്.

മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശിയായ രൂപ് സിങ് ഭാഗലിന്റെ (22) നേതൃത്വത്തിലാണ് മോഷണം നടന്നത്. കൂടാതെ രൂപ് സിങിന്റെ സഹോദരനായ ശങ്കര്‍ സിഗ് ഭാഗല്‍, ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശികളായ പവന്‍ കുമാര്‍, വിവേക് മണ്ഡല്‍, ബുബേന്ദര്‍ മാഞ്ചി, തെക്കാറം, രാജീവ്കുമാര്‍ എന്നിവരെയാണ് സെക്കന്തരാബാദ് പോലീസ അറസ്റ്റു ചെയ്തത്.

രൂപ് സിങ് മോഷണം പദ്ധതി പ്ലാന്‍ ചെയ്യാനായി ബാംഗ്ലൂരില്‍ മൂന്നു മാസത്തിലധികം താമസിക്കുകയും ഹോസൂരിലെ ബ്രാഞ്ച് നിത്യേന സന്ദര്‍ശിക്കുകയും മൊബൈലില്‍ ബ്രാഞ്ചിലെ എല്ലാ ആക്ടിവിറ്റികളും മറ്റും ഷൂട്ടു ചെയ്യുകയും മറ്റും ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. മൂന്നു ബൈക്കുകളിലായി ആറുപേര്‍ ആണ് ഒപ്പാറേഷന് വന്നത്. മൂന്നു പേര്‍ അകത്തു കയറി ജീവനക്കാരെ ബന്ദികളാക്കിയ സന്ദര്‍ഭത്തില്‍ മറ്റു മൂന്നു പേര്‍ തോക്കുകളുമായി പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു.

അകത്തുകയറിയവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാനേജരെ ബന്ദിക്കായിക്കി ലോക്കര്‍ തുറപ്പിച്ച് സ്വര്‍ണ്ണം കവര്‍ന്നു. ഇതിനായി അവര്‍ വെറും 15 മിനുട്ട് സമയം മാത്രമാണ് എടുത്തത്. ഇവര്‍ ഉപയോഗിച്ച വാഹനം അവര്‍ തമിഴ്‌നാട്-കര്‍ണ്ണാടക അതിരത്തിയില്‍ ഉപേക്ഷിച്ചു. എന്നാല്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണത്തില്‍ ജി.പി.എസ്. സംവിധാനം ഉള്ളത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. വളരെ രഹസ്യമായി സ്വര്‍ണ്ണങ്ങളില്‍ ഒളിപ്പിച്ചു വച്ചതായിരുന്നു ജി.പി.എസ്. ഇതില്‍ നിന്നാണ് മോഷ്ടാക്കള്‍ ഹൈദരാബാദ് ഭാഗത്തേക്കാണ് പോയത് എന്നറിഞ്ഞത്.

തുടര്‍ന്ന് പോലീസ് ടോള്‍ പ്ലാസകളില്‍ അന്വേഷണം കര്‍ശനമാക്കി. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്നു എസ്.യു.വി. ഒരു ടോള്‍പ്ലാസയില്‍ നിന്നും സ്വര്‍ണ്ണം ഒളിപ്പിച്ച ലോറി മറ്റൊരു ടോള്‍പ്ലാസയില്‍ നിന്നും പോലീസ് പിടികൂടി. മോഷ്ടാക്കളുടെ കയ്യിലെ ഏഴു തോക്കുകളും പോലീസ് കണ്ടെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here