കരിപ്പൂര്: കോഴിക്കോടുള്ള കരിപ്പൂര് വിമാനത്താവളത്തില് മഴക്കാലം മണ്സൂണ് കഴിഞ്ഞിട്ടും വലിയ വിമാനങ്ങള്ക്ക് ഇറങ്ങാന് ഉള്ള അനുമതിയായില്ല. ഇപ്പോഴും പല അന്താരാഷ്ട്ര വിമാനത്താവളങ്ങളില് നിന്നുള്ള വിമാനങ്ങള് സര്വീസ് കോഴിക്കോടേക്ക് പുനരാരംഭിക്കുന്നത് തീരുമാനമാവാതെ കിടക്കുകയാണ്. വടക്കന് കേരളത്തിലെ വിദേശ യാത്രക്കാര്ക്ക് ഏറ്റവുമധികം ഉപകാരപ്പെടുന്നത് കോഴിക്കോട് കരിപ്പൂര് വിമാനത്താവളം ആണ്. എന്നാല് സീസണ് മാറുന്നതോടെ കോഴിക്കോട് കോഡ് – ഇ വിമാനങ്ങള് ആരംഭിക്കുമെന്നാണ് ആണ് മുന്പ് ഡി.ജി.സി.എ അറിയിച്ചിരുന്നത്. എന്നാല് ഇപ്പോഴും അത് അനിശ്ചിതത്വത്തില് തന്നെ നില്ക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴാം തീയതി കോഴിക്കോട് എയര് ഇന്ത്യ എക്സ്പ്രസ് അപകടത്തില്പ്പെട്ടത് പ്രധാനകാരണം ഈര്പ്പം ഏറിയ റണ്വേയും മണ്സൂണ് കാലാവസ്ഥയും ആണെന്ന നിഗമനത്തില് എത്തിയിരുന്നു. എന്നാല് അതായിരുന്നില്ല എന്ന് പിന്നീട് പറയുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോഴിക്കോട് മണ്സൂണ് കഴിയുന്നതുവരെ വലിയ വിമാനങ്ങള് ഇറങ്ങുന്നത് നിഷേധിച്ചത്. കാലാവസ്ഥയുടെ അടിസ്ഥാനത്തില് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഒക്ടോബര് 28ന് രാജ്യത്തുനിന്ന് കാലാവര്ഷം പിന്വാങ്ങി എന്ന് റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നിട്ടും വലിയ വിമാനങ്ങള് കരിപ്പൂരില് നിന്നും പുനരാരംഭിക്കുന്നതിനെപ്പറ്റി വ്യക്തമായ തീരുമാനങ്ങള് ഒന്നും ഉണ്ടായില്ല.
സൗദി അറേബ്യയിലെ ജിദ്ദയിലേക്കാണ് കോഡ് ഇ വിഭാഗത്തില്പ്പെട്ട വലിയ വിമാനങ്ങള് അധികവും സര്വീസ് നടത്തുന്നത്. സൗദി എയര് , എയര് ഇന്ത്യ ജംബോ സര്വീസ് എന്നിവയാണ് കോഴിക്കോട് ജിദ്ദ സര്വീസ് കൃത്യമായി നടത്തി വരാറുള്ളത്. ഡിജിസിഎ ഈ തീരുമാനം എടുത്ത് തോടുകൂടി ഇത്തരം സര്വീസുകള് എല്ലാം തന്നെ നിര്ത്തിവെച്ചിരുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…