gnn24x7

വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാതെ കരിപ്പൂര്‍ വിമാനത്താവളം

0
273
gnn24x7

കരിപ്പൂര്‍: കോഴിക്കോടുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലം മണ്‍സൂണ്‍ കഴിഞ്ഞിട്ടും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഉള്ള അനുമതിയായില്ല. ഇപ്പോഴും പല അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സര്‍വീസ് കോഴിക്കോടേക്ക് പുനരാരംഭിക്കുന്നത് തീരുമാനമാവാതെ കിടക്കുകയാണ്. വടക്കന്‍ കേരളത്തിലെ വിദേശ യാത്രക്കാര്‍ക്ക് ഏറ്റവുമധികം ഉപകാരപ്പെടുന്നത് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം ആണ്. എന്നാല്‍ സീസണ്‍ മാറുന്നതോടെ കോഴിക്കോട് കോഡ് – ഇ വിമാനങ്ങള്‍ ആരംഭിക്കുമെന്നാണ് ആണ് മുന്‍പ് ഡി.ജി.സി.എ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും അത് അനിശ്ചിതത്വത്തില്‍ തന്നെ നില്‍ക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഏഴാം തീയതി കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത് പ്രധാനകാരണം ഈര്‍പ്പം ഏറിയ റണ്‍വേയും മണ്‍സൂണ്‍ കാലാവസ്ഥയും ആണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ അതായിരുന്നില്ല എന്ന് പിന്നീട് പറയുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോഴിക്കോട് മണ്‍സൂണ്‍ കഴിയുന്നതുവരെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് നിഷേധിച്ചത്. കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഒക്ടോബര്‍ 28ന് രാജ്യത്തുനിന്ന് കാലാവര്‍ഷം പിന്‍വാങ്ങി എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും പുനരാരംഭിക്കുന്നതിനെപ്പറ്റി വ്യക്തമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ല.

സൗദി അറേബ്യയിലെ ജിദ്ദയിലേക്കാണ് കോഡ് ഇ വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ അധികവും സര്‍വീസ് നടത്തുന്നത്. സൗദി എയര്‍ , എയര്‍ ഇന്ത്യ ജംബോ സര്‍വീസ് എന്നിവയാണ് കോഴിക്കോട് ജിദ്ദ സര്‍വീസ് കൃത്യമായി നടത്തി വരാറുള്ളത്. ഡിജിസിഎ ഈ തീരുമാനം എടുത്ത് തോടുകൂടി ഇത്തരം സര്‍വീസുകള്‍ എല്ലാം തന്നെ നിര്‍ത്തിവെച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here