പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് പൊട്ടി : ജീവനക്കാരന്‍ രക്ഷപ്പെട്ടു

0
277

കോട്ടയം: തോക്കിന്റെ കാര്യക്ഷമത പരിശോധിക്കുവാന്‍ കൊണ്ടുവന്നതായിരുന്നു തോക്ക്. എന്നാല്‍ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തോക്ക് പൊട്ടുകയും എതിര്‍വശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയതു. കോട്ടയത്ത് ഉച്ചതിരിഞ്ഞാണ് താലൂക്ക് ഓഫീസില്‍ ഇത് സംഭവിച്ചത്.

വ്യവസായി തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെയതായിരുന്നു തോക്ക്. ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് മുനപ് പോലീസ് തസഹസില്‍ദാര്‍ എന്നിവരുടെ പരിശോധന അത്യാവശ്യമാണ്. അതിന് വേണ്ടിയാണ് ബോബന്‍ തോക്കുമായി തഹസില്‍ ദാര്‍ ഓഫീസിലെത്തിയത്. അപ്പോഴാണ് ബോബന്റെ കയ്യില്‍ നിന്നും തോക്കു പൊട്ടുകയും ക്ലാര്‍ക്ക് അനീഷ് അതിവിദ്ഗമായി രക്ഷപ്പെടുകയും ചെയ്തത്.

തോക്ക് പരിശോധനയ്ക്കായി ബോബന്‍ കൊണ്ടുവന്നതിന് ശേഷം ക്ലാര്‍ക്കിനൊപ്പം തഹസില്‍ദാരെ കാണിക്കാന്‍ പോകവെയാണ് തോക്ക് അബദ്ധത്തില്‍ പൊട്ടിയത്. നേരെത്തെ ബോബന്‍ തോക്കുമായി എത്തിയപ്പോള്‍ തഹസില്‍ദാര്‍ മറ്റൊരു മീറ്റിങിലായിരുന്നു. തുടര്‍ന്ന് ബോബനെ വിളിച്ചപ്പോഴാണ് അവര്‍ രണ്ടുപേരും തഹസില്‍ദാരുടെ ഓഫീസിലേക്ക് കയറിയത്. പോവുന്നവഴി കൈ തട്ടി തോക്ക് പൊട്ടി. എല്ലവരും പേടിച്ചു. എന്നാല്‍ ചിലര്‍ക്ക ്ഇതെന്താണെന്ന് ഒരുപിടിയും കിട്ടിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here