അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബാഗ് ടിക്കറ്റില്‍ മലയാളിയും കോഴിക്കോട് സ്വദേശിയുമായ അബ്ദുള്‍സലാമിന് 40 കോടി സമ്മാനം ലഭിച്ചു. മസ്‌ക്കറ്റില്‍ ജോലി ചെയ്തു വരികയാണ് അബ്ദുള്‍ സലാം. ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബിഗ് ടിക്കറ്റ് സംഘാടകര്‍ അബുദാബി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പ് നടത്തിയത്.
സമ്മാനം നറുക്കെടുത്ത് ലഭിച്ചുവെങ്കിലും സംഘാടകര്‍ക്ക് ടിക്കറ്റിലെ വ്യക്തി ആരെന്ന് കണ്ടെത്താനായില്ല. ടിക്കറ്റിലെ നമ്പരില്‍ വിളിച്ചുവെങ്കിലും വിജയിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അവര്‍ നവമാധ്യമങ്ങളെ ഇതിനായി സമീപിച്ചു. തുടര്‍ന്ന് 20 ദശലക്ഷം ദിര്‍ഹം ലഭിച്ച വ്യക്തിയെ അവര്‍ സജീവമായി തേടി അലയുവാന്‍ തുടങ്ങി. തുടര്‍ന്ന് ഇവരുടെ ഈ നോട്ടിഫിക്കേഷന്‍ ശ്രദ്ധയില്‍പ്പെട്ട അബ്ദുള്‍ സലാമിന്റെ സുഹൃത്താണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് വിവരം കൈമാറുന്നത്.
ഡിസംബറില്‍ ഒണ്‍ലൈന്‍ ആയി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുള്‍സലാമിന് ഭാഗ്യദേവത വന്നു കയറിയത്. അദ്ദേഹം ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കിയ ഇന്ത്യന്‍ കോഡ് 91 ആണ് പണി പറ്റിച്ചത്. എന്നാല്‍ അതിന് മുന്‍പില്‍ പ്ലസ് ചേര്‍ത്തിരുന്നുവെങ്കില്‍ അത് ഇന്ത്യന്‍ കോഡ് ആണെന്ന് തിരിച്ചറിഞ്ഞേനെ. എന്നാല്‍ അത് നമ്പര്‍ ആണെന്നു ധരിച്ചാണ് അധികാരികള്‍ വിളിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചുതവണ ഭാഗ്യം പരീക്ഷിച്ച അബ്ദുള്‍സലാമിനെ ഇത്തവണ പടച്ചോന്‍ കാത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…