ന്യൂഡല്‍ഹി: രണ്ടുദിവസം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും മറ്റും വിരാമമിട്ട് തുടര്‍ച്ചയായി നാലാം തവണയും ബീഹാര്‍ നിതീഷ് കുമാറിന്റെ കയ്യില്‍ ഭദ്രം. ഇന്ന് പട്‌നയില്‍ ചേര്‍ന്ന എന്‍.ഡി.എ മീറ്റിങില്‍ ഐകകഠ്യേന വീണ്ടും ബീഹാര്‍ ഭരിക്കുവാനുള്ള ഉത്തരവാദിത്വം നിതീഷ് കുമാറിന് തന്നെ നല്‍കി. തുടര്‍ന്ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും നേതാക്കള്‍ പ്രഖ്യാപിച്ചു.
രാജ്‌നാഥ് സിങ്, ദേവന്ദ്ര ഫഡ്‌നാവിസ്, ഭൂപേന്ദ്ര യാദവ് തുടങ്ങിയ ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത എന്‍.ഡി.എ മീറ്റിങിലാണ് നിതീഷ് തന്നെ നാലാമതും ബിഹാര്‍ ഭരിക്കട്ടെ എന്ന തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശം പുറപ്പെടുവിച്ച നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണ്ണറെ വിണ്ടു കാണും. എന്നാല്‍ ഉപമുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദി തന്നെ തുടരനാണ് സാധ്യത. തുടക്കത്തില്‍ കമലേശ്വര്‍ ചൗപാലിന്റെ പേരും ഉപമുഖ്യമന്ത്രി പദത്തിന് വേണ്ടി ബി.ജെ.പി ആലോചിച്ചിരുന്നു. രാമേക്ഷേത്ര നിര്‍മ്ാമണ ട്രസ്റ്റ് അംഗമാണ് കമലേശ്വര്‍.
തിരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി. െ125 സീറ്റുകള്‍ നേടിയാണ് തങ്ങളുടെ ഭരണം നിലനിര്‍ത്തിയത്. എന്നാല്‍ മറ്റുള്ളവര്‍ തൊട്ടടുത്തുള്ളത് ഭരണം തുടങ്ങാന്‍ ചില ആശങ്കകള്‍ സൃഷ്ടിച്ചുവെങ്കിലും നിരുപാധികം നിതിഷ് കുമാര്‍ തന്നെ ഭരണത്തില്‍ തുടരും.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…