gnn24x7

ബീഹാര്‍ ഇനി നിതീഷിന് സ്വന്തം

0
171
gnn24x7

ന്യൂഡല്‍ഹി: രണ്ടുദിവസം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും മറ്റും വിരാമമിട്ട് തുടര്‍ച്ചയായി നാലാം തവണയും ബീഹാര്‍ നിതീഷ് കുമാറിന്റെ കയ്യില്‍ ഭദ്രം. ഇന്ന് പട്‌നയില്‍ ചേര്‍ന്ന എന്‍.ഡി.എ മീറ്റിങില്‍ ഐകകഠ്യേന വീണ്ടും ബീഹാര്‍ ഭരിക്കുവാനുള്ള ഉത്തരവാദിത്വം നിതീഷ് കുമാറിന് തന്നെ നല്‍കി. തുടര്‍ന്ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും നേതാക്കള്‍ പ്രഖ്യാപിച്ചു.

രാജ്‌നാഥ് സിങ്, ദേവന്ദ്ര ഫഡ്‌നാവിസ്, ഭൂപേന്ദ്ര യാദവ് തുടങ്ങിയ ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത എന്‍.ഡി.എ മീറ്റിങിലാണ് നിതീഷ് തന്നെ നാലാമതും ബിഹാര്‍ ഭരിക്കട്ടെ എന്ന തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശം പുറപ്പെടുവിച്ച നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണ്ണറെ വിണ്ടു കാണും. എന്നാല്‍ ഉപമുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദി തന്നെ തുടരനാണ് സാധ്യത. തുടക്കത്തില്‍ കമലേശ്വര്‍ ചൗപാലിന്റെ പേരും ഉപമുഖ്യമന്ത്രി പദത്തിന് വേണ്ടി ബി.ജെ.പി ആലോചിച്ചിരുന്നു. രാമേക്ഷേത്ര നിര്‍മ്ാമണ ട്രസ്റ്റ് അംഗമാണ് കമലേശ്വര്‍.

തിരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി. െ125 സീറ്റുകള്‍ നേടിയാണ് തങ്ങളുടെ ഭരണം നിലനിര്‍ത്തിയത്. എന്നാല്‍ മറ്റുള്ളവര്‍ തൊട്ടടുത്തുള്ളത് ഭരണം തുടങ്ങാന്‍ ചില ആശങ്കകള്‍ സൃഷ്ടിച്ചുവെങ്കിലും നിരുപാധികം നിതിഷ് കുമാര്‍ തന്നെ ഭരണത്തില്‍ തുടരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here