Buzz News

തന്നെ ചൊറിഞ്ഞവര്‍ക്ക് ചുട്ട മറുപടിയുമായി രാജിനി ചാണ്ടി

കൊച്ചി: കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രാജിനി ചാണ്ടി പങ്കുവച്ചതോടെ ചിത്രങ്ങളും രാജിനിയും വിണ്ടും വൈറലായിരുന്നു. പലരും രാജിനിക്ക് വിരുദ്ധ അഭിപ്രായങ്ങളുമായി വന്നു. മിക്കവരും ” ഈ പ്രായമുള്ള കാലത്ത് അടങ്ങിയിരുന്നാല്‍ പോരെ ” എന്നുള്ള രീതയില്‍ കമന്റുകളും വളരെ മോശപ്പെട്ട കമന്റുകളുമായി സോഷ്യല്‍ മീഡിയില്‍ അണി നിരന്നു. കുറെയേറെ പേര്‍ രാജിനി ചാണ്ടിക്ക് കടുത്ത സപ്പോര്‍ട്ടുമായി മുമ്പോട്ടു വന്നു.

Raajini Chandi in swimsuit

താന്‍ ഒരു ആവേശത്തിന് മോഡലിംഗുമായി ചാടി ഇറങ്ങി ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിന് പുറത്തിറക്കിയതല്ലെന്നും നിങ്ങളൊക്കെ ജനിക്കുന്നതിന് മുന്‍പേ തന്നെ താന്‍ ബിക്കിനിയും മോഡലിംഗും അണിഞ്ഞ് സീന്‍ വിട്ടതാണെന്നും വെറുതെ പറയുന്നതല്ലെന്നും ഇതിനൊക്കെ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞാണ് രാജിനി ചാണ്ടി വീണ്ടും തന്റെ പഴയ ബി്ക്കിനി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയില്‍ ഇട്ട് വീണ്ടും ആളുകളെ ഞെട്ടിച്ചത്.

60 വയസ്സ് കഴിഞ്ഞപ്പോള്‍ വെറുതെ ചട്ടയും മുണ്ടുമണിച്ച് സിനിമയില്‍ എത്തിയ വ്യക്തിയെന്ന നിലയിലാണ് നിങ്ങള്‍ എന്നെ കാണുന്നത്. എന്നാല്‍ തന്റെ ജീവിതം ഇതിലും മനേഹരമായിരുന്നു മുന്‍പ് എന്നും, അതൊന്നും നിങ്ങള്‍ ആര്‍ക്കും അറിയില്ലെന്നും താരം കുറിച്ചു. നല്ല പൊസിഷനില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിനൊപ്പം മുംബൈയില്‍ വളരെ വലിയ ഔദ്യോഗിക ജീവിതം കഴിഞ്ഞവളാണെന്നും വലിയ വലിയ പാര്‍ടികളിലും ഏറ്റവും നൂതനമായ ലൈഫ് സ്റ്റൈലില്‍ കഴിഞ്ഞതാണെന്നും അതിനനുസരിച്ച് വേഷം ധരിച്ച് ജീവിച്ചതാണെന്നും രാജിനി ചാണ്ടിവ്യക്തമാക്കി.

Raajini Chandi with shot dress at mumbai

ഫോര്‍മല്‍ മീറ്റിങുകള്‍ക്ക് സാരിയും അല്ലെങ്കില്‍ ജീന്‍സും ടോപ്പും, അവസരങ്ങളില്‍ സ്വിം സ്വീട്ടും, ബിക്കിനി സന്ദര്‍ഭത്തില്‍ അതും ധരിച്ചു. വലിയ പാര്‍ടികളില്‍ താജിലും ഒബ്‌റോയ് ഹോട്ടലുകളിലെ കോക്‌ടെയിലിലും മറ്റും പങ്കെടുത്തു നടന്ന മനോഹരകാലം കൂടെ ഇതിനിടയില്‍ രാജിനി ചാണ്ടി ഓര്‍ത്തെടുത്തു.

താന്‍ എങ്ങിനെ ജീവിച്ചിരുന്നവളാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തമൊന്നും തനിക്കില്ലെന്നും അത് തന്റെ സ്വന്തം വ്യക്തിസ്വാതന്ത്ര്യമാണെന്നും അതുകൊണ്ട് ഇപ്പോഴുള്ള ഈ ഫോട്ടോ കണ്ട് ആരും കിടന്ന് തുള്ളണ്ടെന്നും അതിലും വലുത് താന്‍ യഥേഷ്ടം അണിഞ്ഞ് നടന്നവളാണെന്നും അഭിമാനത്തോടെ രാജിനി ചാണ്ടി സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ക്ക് ചുട്ട മറുപടിയായി നല്‍കി.

Newsdesk

Recent Posts

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

4 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

5 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

5 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

1 day ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago