കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ വിധി ഇന്ന് വന്നപ്പോള്‍ കോടതി ഒരുകാരണവശാലും മാറ്റാനാവില്ലെന്ന് തീര്‍ത്തു പറയുകയും സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹര്‍ജി നിരുപാധികം തള്ളുകയും ചെയ്തു. സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണാണ് ഹരജി സമബന്ധിച്ച ഉത്തരവിറക്കിയത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ വീണ്ടും വിചാരണ പുനരാരംഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്നാല്‍ പ്രത്യേക കോടതി മാറ്റാനുള്ള സാഹചര്യം ഉചിതമല്ലെന്നും പ്രോസിക്യൂഷനും കോടതിയും ഒരുമിച്ച് സഹകരിച്ച് മുന്‍പോട്ട് പോവണമെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കിയേക്കാമെന്നും കോടതി സിംഗിള്‍ ബെഞ്ച് നിരിക്ഷിച്ചു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം ഉള്‍പ്പെടെയുള്ളവ നടിയോട് കാണിക്കുന്നുവെന്നും ഇരയാണെന്ന മാനസിക പരിഗണന പോലും നല്‍കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടി കോടതില്‍ ഹരജി നല്‍കിയത്. ഇതോടൊപ്പം പ്രതിഭാഗം കോടതി മുറിയില്‍ വച്ച് തന്നെ മാനസികമായി തളര്‍ത്തി, പീഡിപ്പിക്കുകയാണ് ഉണ്ടായതെന്നും അതുകൊണ്ട് തനിക്ക് വികാരത്തെ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയേണ്ടി വന്നെന്നും കോടതിയില്‍ നടി ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം നിരുപാധികം ഹൈക്കോടതി തള്ളുകയാണുണ്ടായത്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…