തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ ” ഒരു വെര്‍ജിനിയന്‍ വെയില്‍ക്കാലം” ത്തിനാണ് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്. ഇന്ന് കാലത്ത് 11.45 ന് ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ നടന്ന സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.
നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായ കവി ഏഴാച്ചേരി രാമചന്ദ്രന്റെ കവിതയിലൂടെ ശക്തമായ ആശയങ്ങളെ സമൂഹത്തിലേക്ക് തുറന്നു കാട്ടുന്നതിലുള്ള വൈഭവത്തിനാണ് കവിക്ക് ഇത്തവണത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്. കോട്ടയം ജില്ലയിലെ ഏഴാച്ചേരിയില്‍ ജനിച്ച രാമചന്ദ്രന്‍ എടനാട്ടിലുള്ള എസ്.വി.എന്‍.എസ്.എസ്. ഹൈസ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ദേശാഭിമാനി വാരികയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. നിരവധി നാടകഗാനങ്ങള്‍ രചിച്ച അദ്ദേഹത്തിന് നിരവധി തവണ നാടകഗാന രചയിതാവിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഏതാണ്ട് മുപ്പതില്‍പ്പരം സിനിമാ ഗാനങ്ങളും ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ചിട്ടുണ്ട്.
2008 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. കൂടാതെ സ്റ്റേറ്റ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂ്ട് അവാര്‍ഡ് 1995, ഉള്ളൂര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മോളൂര്‍ അവാര്‍ഡ്, എ.പി. കലൈക്കാട് അവാര്‍ഡ്, എസ്.ബി.ടി. അവാര്‍ഡ, നിമിഷകവി ആചാരി ആര്‍. വേലു പിള്ള അവാര്‍ഡ്, ഏഴുമംഗലം വാസുദേവന്‍ അവാര്‍ഡ്, പന്തളം കേരള വര്‍മ്മ അവാര്‍ഡ്, എം.എസ്.രുദ്രന്‍ അവാര്‍ഡ്, കടമനിട്ട അവാര്‍ഡ് 2017, ആശാന്‍ സ്മാരക പുരസ്‌കാരം 2017 എന്നിവ ലഭിച്ചിട്ടുണ്ട്.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…