ക്രൈസ്റ്റ്ചര്ച്ച്: ന്യൂസിലാന്റിലെ പര്യടനത്തിന് എത്തിയ വെസ്റ്റ്ഇന്ഡീസ് താരങ്ങള് കോവിഡ് മാനദണ്ഡങ്ങള് തെറ്റിക്കുകയും നിയമവിരുദ്ധമായി പെരുമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തില് താരങ്ങള്ക്ക് വിലക്കേര്പ്പെടുത്തി. താരങ്ങള്ക്ക് കര്ശനമായി നിര്ദ്ദേശിച്ചിരുന്ന നിയമങ്ങള് ഒന്നും തന്നെ അവര് പാലിച്ചിരുന്നില്ല.
ക്രൈസ്റ്റ് ചര്ച്ച് ഹോട്ടലില് സമ്പര്ക്കത്തില് ഏര്പ്പെടരുത് എന്ന് പ്രത്യേക നിര്ദ്ദേശം ഉണ്ടായിരുന്നിട്ടുപോലും താരങ്ങള് അവ ഗൗനിക്കാതെ ഹോട്ടലില് വെച്ച് പരസ്പരം ഇടപഴകി പെരുമാറുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇത് ന്യൂസിലാന്റ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില് വരികയും അവര് താരങ്ങളെ വിലക്കുകയും ചെയ്തു എന്നാണ് റിപ്പോര്ട്ടുകള്. താരങ്ങള് കോവിഡ് പ്രൊട്ടോക്കോള് ലംഘനം നടത്തിയത് കൃത്യമായി ഹോട്ടലിലെ സി.സി.ടി.വിയില് വ്യക്തമായി കാണാവുന്നതാണ്.
പര്യടനത്തിന് മറു രാജ്യത്തില് നിന്നും വരുന്നവര്ക്ക് നിര്ബന്ധിത ക്വാറന്ന്റൈന് രാജ്യം നിഷ്കര്ഷിച്ചിരുന്നു. ഇതുപ്രകാരം താരങ്ങള്ക്ക് 14 ദിവസത്തെ ക്വാറന്ന്റൈന് ആണ് ഉണ്ടായിരുന്നത്. ഇതു നിലനില്ക്കേയാണ് താരങ്ങള് ഇത് ലംഘിച്ച് അടുത്തിടപഴകി ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തതത്. തുടര്ന്ന് താരങ്ങളുടെ ക്വാറന്ന്റൈന് കാലാവധി നീട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
തികച്ചും അനാരോഗ്യകരമായ താരങ്ങളുടെ ഇത്തരം പ്രവര്ത്തനത്തെ വിന്ഡീസ് ക്രിക്കറ്റ് ബോര്ഡ് സി.ഇ.പി ജോണി ഗ്രേവ് അപലപിച്ചുവെന്നാണ് റിപ്പോര്ട്ടുകള്. 14 ദിവസത്തെ ക്വാറന്ന്റൈന് കഴിയാന് വെറും രണ്ടുദിവസം ശേഷിക്കേയാണ് വിന്ഡീസ് താരങ്ങള് ഇത്തരത്തില് പ്രവര്ത്തന ലംഘനത്തില് ഏര്പ്പെട്ടത്. അതോടെ അവരുടെ കാലാവധി വീണ്ടും നീട്ടുമെന്ന് അറിയിച്ചു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…