gnn24x7

ന്യൂസിലാന്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചു :വിന്‍ഡീസ് താരങ്ങള്‍ക്ക് വിലക്ക്

0
230
gnn24x7

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ പര്യടനത്തിന് എത്തിയ വെസ്റ്റ്ഇന്‍ഡീസ് താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിക്കുകയും നിയമവിരുദ്ധമായി പെരുമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. താരങ്ങള്‍ക്ക് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്ന നിയമങ്ങള്‍ ഒന്നും തന്നെ അവര്‍ പാലിച്ചിരുന്നില്ല.

ക്രൈസ്റ്റ് ചര്‍ച്ച് ഹോട്ടലില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത് എന്ന് പ്രത്യേക നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടുപോലും താരങ്ങള്‍ അവ ഗൗനിക്കാതെ ഹോട്ടലില്‍ വെച്ച് പരസ്പരം ഇടപഴകി പെരുമാറുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇത് ന്യൂസിലാന്റ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വരികയും അവര്‍ താരങ്ങളെ വിലക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘനം നടത്തിയത് കൃത്യമായി ഹോട്ടലിലെ സി.സി.ടി.വിയില്‍ വ്യക്തമായി കാണാവുന്നതാണ്.

പര്യടനത്തിന് മറു രാജ്യത്തില്‍ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍ന്റൈന്‍ രാജ്യം നിഷ്‌കര്‍ഷിച്ചിരുന്നു. ഇതുപ്രകാരം താരങ്ങള്‍ക്ക് 14 ദിവസത്തെ ക്വാറന്‍ന്റൈന്‍ ആണ് ഉണ്ടായിരുന്നത്. ഇതു നിലനില്‍ക്കേയാണ് താരങ്ങള്‍ ഇത് ലംഘിച്ച് അടുത്തിടപഴകി ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തതത്. തുടര്‍ന്ന് താരങ്ങളുടെ ക്വാറന്‍ന്റൈന്‍ കാലാവധി നീട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

തികച്ചും അനാരോഗ്യകരമായ താരങ്ങളുടെ ഇത്തരം പ്രവര്‍ത്തനത്തെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.പി ജോണി ഗ്രേവ് അപലപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 14 ദിവസത്തെ ക്വാറന്‍ന്റൈന്‍ കഴിയാന്‍ വെറും രണ്ടുദിവസം ശേഷിക്കേയാണ് വിന്‍ഡീസ് താരങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തന ലംഘനത്തില്‍ ഏര്‍പ്പെട്ടത്. അതോടെ അവരുടെ കാലാവധി വീണ്ടും നീട്ടുമെന്ന് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here