Columnist

ചൊവ്വാദോഷം

വനിതാ ദിനം ചൊവ്വാഴ്ച വരാത്തത് കഷ്ടമായിപ്പോയി.. അല്ലെങ്കിൽ ചൊവ്വാ ദോഷം പോസ്റ്റുമ്പോ ഒരു ഗുമ്മുണ്ടാരുന്നു. സാരമില്ല ഇന്നലെയങ് കഴിഞ്ഞതല്ലേ ഒള്ളു ? ഇല്ല്യോളം താമയിച്ചാണെങ്കിലും ഒരു വനിതയെ പുകഴ്ത്തി നാല് വരി എഴുതിയേക്കാം ..സ്‌കൂൾ കാലത്തേ ഞാൻ പഠിക്കാൻ അത്ര മിടുക്കാനൊന്നും ആയിരുന്നില്ല . സത്യത്തിൽ ഞാൻ മിടുക്കൻ അല്ലാഞ്ഞിട്ടല്ല ,ഈ അക്കാഡമിക്സിലും , ഫോര്‍മല്‍ എജ്യൂക്കെഷനിലും ഒന്നും വല്യ കാര്യമില്ല എന്ന് കുട്ടിയായിരിക്കുമ്പോ തന്നെ എനിക്കങ്ങു മനസ്സിലായി.

അതുകൊണ്ട് , ഈ പരീക്ഷ , മാർക്ക് ഇതിലൊന്നും ഞാനങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു. .എന്റെ ഭാര്യയായ അഞ്ജു പക്ഷെ അങ്ങനൊന്നും ആയിരുന്നില്ല. സ്വന്തം പേപ്പറിലെ മാർക്ക് മുഴുവൻ മേടിച്ചിട്ടു മതിയാവാതെ ,അടുത്തിരുന്നു പരീക്ഷ എഴുതുന്നവരുടെ മാര്‍ക്ക് പോലും ഇവള്‍ മേടിക്കുമാരുന്നത്രേ . ഇതൊക്കെ ഞാനറിയുന്നത് അഞ്ജുവിന്റെ ‘അമ്മ, പെണ്ണമ്മച്ചി പറയുമ്പോഴാണ് .വിപ്ലവവിവാഹം കഴിഞ്ഞു വീട്ടുകാരുമായി കോംപ്രമൈസ് ചെയ്ത സമയത്തൊരു ദിവസം ഉച്ചയൂണും കഴിഞ്ഞു പെണ്ണമ്മച്ചി മകളുടെ വീരേതിഹാസങ്ങളുടെ കെട്ടഴിച്ചു.

വെറുതെ അങ്ങ് പറയുകയല്ല , മിട്ടായി പെറുക്ക് , റൊട്ടികടി , നൂറു മീറ്റർ ഓട്ടം , ലോങ്ങ്‌ ജമ്പ് , പ്രസംഗം , ചിത്രരചന , അധികപ്രസംഗം ,സമൂഹ ഗാനം , തുടങ്ങി നിരവധിയനവധി ഇനങ്ങളിൽ ‍ ആശാൻ പള്ളിക്കൂടത്തിൽ പോയപ്പോ മുതൽ എന്നെ കല്യാണം കഴിച്ചത് വരെ അഞ്ജുവിന് കിട്ടിയിട്ടുള്ള നൂറു കണക്കിന് ട്രോഫി , കപ്പ് , സ്റ്റീൽ ഗ്ലാസ് മുതൽ സർട്ടിഫിക്കറ്റുകൾ വരെ എടുത്ത് കാണിച്ചാണ് വിശദീകരണം… നാഗവല്ലിയുടെ ആഭരണപ്പെട്ടി തുറന്ന ഗംഗയുടെ എക്സ്പ്രഷന്‍ ആരുന്നു അന്നേരം പെണ്ണമ്മച്ചിയുടെ മുഖത്ത്!

അഭിമാനം വഴിഞ്ഞൊഴുകുന്ന മുഖവുമായി.. എന്റെയല്ലേ മകള്‍ എന്ന മട്ടില്‍ അമ്മായിയപ്പനും ഞെളിഞ്ഞിരിക്കുന്നുണ്ട്.. മകൾമാഹാത്മ്യം പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് ഞാനതോര്‍ത്തത്‌ ..അല്ല മമ്മീ .. അവള്‍ക്കു ഹൈജമ്പ് നു സമ്മാനം കിട്ടിയിട്ടില്ലേ ?പെണ്ണമ്മച്ചിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല..ഹൈ ജമ്പിനു അവള് പോയിട്ടില്ല അല്ലെ പപ്പാ ?പെണ്ണമ്മച്ചി ചോദ്യ ഭാവത്തില്‍ പപ്പയെ നോക്കി… ങ്ങനെ വരാന്‍ വഴിയില്ലല്ലോ.. ഒന്നൂടൊന്ന് ഓര്‍ത്തേ..അവള് എക്സ്പെര്‍ട്ട് അല്ലെ ?.ഞാന്‍ വീണ്ടും ചോദിച്ചു അമ്മായിയപ്പന്‍ എന്നെ നോക്കി .. ഇറക്കം വിട്ടു പോണ സൈക്കിളിന്റെ ബ്രേക്ക് പോയ പോലെ ഒരു നോട്ടം .. പെണ്ണമ്മച്ചിക്ക് കത്താന്‍ ലേശം സമയമെടുത്തൂ…ന്നാ … തോന്നുന്നേ !

Rajesh S Roscommen

Newsdesk

Recent Posts

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

15 hours ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

16 hours ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

19 hours ago

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

21 hours ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

2 days ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

2 days ago