ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 45 തോക്കുമായി ദമ്പതികൾ പിടിയിൽ. വിയറ്റ്‌നാമിൽ നിന്ന് എത്തിയ ഇന്ത്യൻ ദമ്പതിമാരുടെ രണ്ട് ട്രോളി ബാഗുകളിൽ നിന്നാണ് 22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകൾ കണ്ടെത്തിയത്. മുമ്പ് തോക്കുകൾ കടത്തിയതായി ദമ്പതികൾ സമ്മതിച്ചു. തോക്കുകൾ യഥാർഥത്തിലുള്ളതാണോ അല്ലയോ എന്നത് ബാലിസ്റ്റിക് റിപ്പോർട്ട് ലഭിച്ചതിന് മാത്രമേ സ്ഥിരീകരിക്കൂവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മാറ്റങ്ങൾ വരുത്തിയ ശേഷം മാത്രമേ തോക്കുകൾ ഉപയോഗിക്കാൻ സാധിക്കൂവെന്നാണ് റിപ്പോർട്ട്.
41 കാരനായ പുരുഷനും 32 കാരിയായ ഭാര്യയും വിയറ്റ്നാമിൽ നിന്ന് തിങ്കളാഴ്ച ദില്ലി വിമാനത്താവളത്തിലെത്തി. ദമ്പതികൾക്കൊപ്പം ആറുമാസം പ്രായമുള്ള മകളുമുണ്ടായിരുന്നു. വിമാനത്താവളത്തിലെ അറൈവൽ ഹാളിന്റെ ഗ്രീൻ ചാനൽ കടന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ദമ്പതികൾ വന്ന അതേ സമയം പാരീസിൽ നിന്നെത്തിയ മൂത്ത സഹോദരൻ അദ്ദേഹത്തിന് കൈമാറിയ രണ്ട് ട്രോളി ബാഗുകൾ ഇയാളുടെ പക്കലുണ്ടായിരുന്നു. ബാഗുകൾ നൽകിയ ശേഷം സഹോദരൻ മുങ്ങി. സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 45 തരം ബ്രാൻഡ് തോക്കുകൾ കണ്ടെടുത്തു.
നേരത്തെ, തുർക്കിയിൽ നിന്ന് 12.5 ലക്ഷം രൂപയുടെ 25 തോക്കുകൾ കടത്തിയതായി ഇരുവരും സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.ബാഗുകൾ കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുക്കുകയും ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ മകളെ മുത്തശ്ശിക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…