ഡബ്ലിന്‍: അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ വീണ്ടും മയക്കുമരുന്ന് റെയ്ഡ്. ഗര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇന്ന് ഒരാളെ മയക്കുമരുന്നായ കെറ്റാമൈനുമായി പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനത്ത് പലയിടത്തുനിന്നുമായി ഇതുപോലെ മയക്കുമരുന്നു സംഘത്തെയും ചില ഒറ്റപ്പെട്ട ചില്ലറ വില്പനക്കാരെയും അറസ്റ്റു ചെയ്തതായി ഗര്‍ഡായി വ്യക്തമാക്കി.
ഇന്നു പിടിച്ചെടുത്ത കെറ്റാമൈന് സാധാരണ മാര്‍ക്കറ്റ് വില 300,000 ഡോളര്‍ വിലവരുമെന്ന് ഗര്‍ഡായി വിലയിരുത്തി. ഗുരുതരമായ സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവ കണ്ടെത്തി ഇല്ലായമ ചെയ്യുന്നതിനു വേണ്ടി നടപ്പിലാക്കിയ റെയ്ഡിന്റെ ഭാഗമായാണ് ഇന്ന് മയക്കു മരുന്നു പിടികൂടിയത്. കണ്ടെത്തിയ കെറ്റാമൈന് മാര്‍ക്കറ്റ് വില 300,000 ഡോളര്‍ വരുമെന്നാണ് കണക്കുകൂട്ടലുകള്‍.
ഈ കേസുമായി ബന്ധപ്പെട്ട് ഗര്‍ഡായി 36 കാരനെ അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ട പ്രതിയെ ഇപ്പോള്‍ ക്രംലിന്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. രാജ്യത്ത് വിതരണം ചെയ്യുന്ന മയക്കുമരുന്നു ശ്രൃംഖലയുടെ കണ്ണിയാണ് ഇയാളെന്ന് ഗര്‍ഡായി വിലയിരുത്തി. ഒരു ഇന്റലിജന്‍സ് നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ ഡബ്ലിനിലെ ക്രംലിന്‍ പ്രദേശത്തെ ഒരു വീടിന്റെ തിരച്ചിലിനെത്തുടര്‍ന്ന് 600,000 ഡോളര്‍ വിലമതിക്കുന്ന 10 കിലോ കെറ്റാമൈന്‍ പിടിച്ചെടുത്തു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…