gnn24x7

ബ്ലിറ്റ്‌സ് ഡബ്ലിനില്‍ നിന്നും 300 കിലോ മയക്കുമരുന്നുമായി ഒരാളെ അറസ്റ്റുചെയ്തു

0
267
gnn24x7

ഡബ്ലിന്‍: അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ വീണ്ടും മയക്കുമരുന്ന് റെയ്ഡ്. ഗര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇന്ന് ഒരാളെ മയക്കുമരുന്നായ കെറ്റാമൈനുമായി പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനത്ത് പലയിടത്തുനിന്നുമായി ഇതുപോലെ മയക്കുമരുന്നു സംഘത്തെയും ചില ഒറ്റപ്പെട്ട ചില്ലറ വില്പനക്കാരെയും അറസ്റ്റു ചെയ്തതായി ഗര്‍ഡായി വ്യക്തമാക്കി.

ഇന്നു പിടിച്ചെടുത്ത കെറ്റാമൈന് സാധാരണ മാര്‍ക്കറ്റ് വില 300,000 ഡോളര്‍ വിലവരുമെന്ന് ഗര്‍ഡായി വിലയിരുത്തി. ഗുരുതരമായ സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവ കണ്ടെത്തി ഇല്ലായമ ചെയ്യുന്നതിനു വേണ്ടി നടപ്പിലാക്കിയ റെയ്ഡിന്റെ ഭാഗമായാണ് ഇന്ന് മയക്കു മരുന്നു പിടികൂടിയത്. കണ്ടെത്തിയ കെറ്റാമൈന് മാര്‍ക്കറ്റ് വില 300,000 ഡോളര്‍ വരുമെന്നാണ് കണക്കുകൂട്ടലുകള്‍.

ഈ കേസുമായി ബന്ധപ്പെട്ട് ഗര്‍ഡായി 36 കാരനെ അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ട പ്രതിയെ ഇപ്പോള്‍ ക്രംലിന്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. രാജ്യത്ത് വിതരണം ചെയ്യുന്ന മയക്കുമരുന്നു ശ്രൃംഖലയുടെ കണ്ണിയാണ് ഇയാളെന്ന് ഗര്‍ഡായി വിലയിരുത്തി. ഒരു ഇന്റലിജന്‍സ് നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ ഡബ്ലിനിലെ ക്രംലിന്‍ പ്രദേശത്തെ ഒരു വീടിന്റെ തിരച്ചിലിനെത്തുടര്‍ന്ന് 600,000 ഡോളര്‍ വിലമതിക്കുന്ന 10 കിലോ കെറ്റാമൈന്‍ പിടിച്ചെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here