Crime

അതിജീവിതയ്ക്കൊപ്പം നിന്നവരെ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാൻ ശ്രമം; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാ‍‍ഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നവരെ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ്  ഉണ്ടാക്കി  അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാ‍‍ഞ്ച്. വാട്‍സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളിൽ നിന്ന് ക്രൈംബ്രാ‍ഞ്ച് മൊഴിയെടുത്തു. വാട്‍സാപ്പ്  ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകൾ വ്യാജമാണെന്ന് ബൈജു കൊട്ടാരക്കര മൊഴി നൽകി.

ദിലീപിന്റ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നാണ് ‘ദിലീപിനെ പൂട്ടണം’ എന്ന ഗ്രൂപ്പിലെ വാട്‍സാപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് കിട്ടിയത്. ചലച്ചിത്ര പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫൈലുകൾ ഉള്ള ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഫോണിൽ ഉണ്ടായിരുന്നത്. പി.സി.ജോർജിന്‍റെ മകൻ ഷോൺ ജോർജാണ് ഈ സ്ക്രീൻ ഷോട്ട് അനൂപിന്  അയച്ചിട്ടുള്ളത്. സ്ക്രീൻ ഷോട്ടിൽ പേരുകൾ ഉള്ള ചിലരുടെ മൊഴി എടുത്തതിൽ നിന്ന് ഇങ്ങനെ ഒരു ഗ്രൂപ്പിൽ അവർ അംഗങ്ങളല്ലെന്ന് വ്യക്തമായി. ഇതോടെയാണ് അതിജീവിതയ്ക്കൊപ്പം നിന്നവരെ അപമാനിക്കാൻ  വേണ്ടി വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടേയും ചലച്ചിത്ര രംഗത്തുള്ളവരുടേയും മൊഴിയെടുത്തു.

2017 നവംബറിൽ ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വാട്‍സാപ്പ് ചാറ്റുകൾ പ്രത്യക്ഷപ്പെട്ടത്. നടനെ കുടുക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാനാണ് വ്യാജ ചാറ്റുകൾ തയ്യാറാക്കിയതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഗ്രൂപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ച ശേഷമാകും ഷോൺ ജോർജിന്റെ മൊഴിയെടുക്കുക.

Sub Editor

Recent Posts

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

3 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

4 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

6 hours ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

7 hours ago

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

1 day ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

1 day ago