പ്രവാസി വ്യവസായി ഭാസ്‌കർ ഷെട്ടിയെ 2016 ൽ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രധാന പ്രതികളായ ഭാര്യയും മകനും ഉൾപ്പെടെ മൂന്നു പേർക്ക് ചൊവ്വാഴ്ച ഉഡുപ്പിയിലെ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഉഡുപ്പി ജില്ലാ, സെഷൻസ് കോടതി ജഡ്ജി ജെ എൻ സുബ്രഹ്മണ്യ ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, ജ്യോതിഷിയായ നിരഞ്ജൻ ഭട്ട് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
2016 ജൂലൈ 28ന് ആണ് സംഭവം നടന്നത്. ഉഡുപ്പി ജില്ലയിലെ ഇന്ദ്രാലി സ്വദേശിയായ എൻആർഐ സംരംഭകനായ ഷെട്ടിയെ ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടിൽ കൊലപ്പെടുത്തി. അതിനു ശേഷം ജ്യോതിഷിയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്തു.
ഭാസ്‌കർ ഷെട്ടിയെ കാണാനില്ലെന്നു കാണിച്ച് അദ്ദേഹത്തിന്റെ മാതാവ് മണിപ്പാൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. രാജേശ്വരി ഷെട്ടിയും നിരഞ്ജനുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടുകളും ഭാസ്കർ ഷെട്ടി എതിർത്തിരുന്നു. സ്വത്തു തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് ഭാര്യയും മകനും നിരഞ്ജനും ചേർന്ന് ഭാസകർ ഷെട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…