കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് പറയുന്നത്. മെഡിക്കൽ കോളജിൽ അടിയന്തരയോഗം വിളിച്ചു.
ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ബുധനാഴ്ച കുട്ടികൾ ക്ലാസിൽ നിന്നും ഇരുന്നും ഉറങ്ങുന്നത് കണ്ട അധ്യാപകർ കാര്യം അന്വേഷിച്ചപ്പോഴാണ് റാഗ് ചെയ്തതായി കുട്ടികൾ പറഞ്ഞത്. ഉടനെ ഇവർ കുട്ടികളോട് രേഖാമൂലം പരാതി എഴുതിത്തരാൻ പറഞ്ഞു. കുട്ടികൾ പരാതി നൽകി. അധ്യാപകർക്ക് ഒപ്പം എത്തിയാണ് രണ്ടു ക്ലാസുകളിലെ കുട്ടികൾ പ്രിൻസിപ്പലിനു പരാതി നൽകിയത്. ഇതു പ്രകാരമാണ് ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചത്. ഓർത്തോ വിഭാഗം ഒന്നാം വർഷ പിജി വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 2 പിജി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇവിടെ വീണ്ടും റാഗിങ് നടന്നതായി പരാതി ഉയർന്നത്.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…