ആലപ്പുഴ: വ്യാജ പുരാവസ്തുക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പോലീസും മോണ്‍സൻ മാവുങ്ങലിന്റെ സുരക്ഷയ്ക്കായി ഒരുക്കിയ ബൗണ്‍സർമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി ദൃക്‌സാക്ഷി. അവിടെ ഇരുകൂട്ടരും തമ്മില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നെന്നും എന്നാല്‍ പോലീസ് ഫോണ്‍ ബലമായി വാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും ദൃക്‌സാക്ഷിയായ അലികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അലികുമാര്‍ ഭക്ഷണം കഴിച്ച് രാത്രി പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് മോണ്‍സന്റെ വീട്ടില്‍നിന്ന് വലിയ ബഹളംകേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോള്‍ മോണ്‍സന്റെ ഗണ്‍മാന്‍മാരും പോലീസും തമ്മിലുള്ള അടിപിടിയാണ് കണ്ടത്. മഫ്തിയിലും യൂണിഫോമിലും പോലീസുകാരുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് മനസിലാകാത്തതിനാല്‍ മൊബൈല്‍ ഫോണെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതുകണ്ട് രണ്ട് പോലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
അല്‍പസമയത്തിനുശേഷം ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ഡിവൈഎസ്പിയാണെന്ന് പറഞ്ഞ് ഒരാള്‍ വന്നു തന്നോട് സംസാരിച്ചു. ഇവിടെ ചെറിയൊരു പ്രശ്‌നമുള്ളതിനാല്‍ വന്നതാണെന്നും ഫോട്ടൊയെടുത്തത് ശരിയായില്ലെന്നും പറഞ്ഞു. ഫോണ്‍ തിരിച്ചുവേണമെന്ന് പറഞ്ഞപ്പോള്‍ ഫോണിലെ ദൃശ്യങ്ങളെല്ലാം ഡിലീറ്റ് ചെയ്തശേഷം ഒരു വനിതാ പോലീസുകാരിയാണ് ഫോണ്‍ തിരിച്ച് ഏൽപ്പിച്ചതെന്നും അലികുമാര്‍ പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…