മുംബൈ: സൗത്ത് മുംബൈയിൽ നൈജീരിയൻ പൗരന്റെ കത്തിയാക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. ചർച്ച്ഗേറ്റ് പ്രദേശത്താണ് നൈജീരിയക്കാരൻ കാൽനടയാത്രക്കാർക്കുനേരെ കത്തിയാക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ജോൺ എന്ന50കാരനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്‌സിവെല്ലിന് സമീപമുള്ള ടാറ്റ ഗാർഡനിൽ ഒരു സ്ത്രീയോടൊപ്പം ഇരിക്കുകയായിരുന്നു ജോൺ. പെട്ടെന്ന് പ്രകോപിതനായ അയാൾ കത്തി പുറത്തെടുത്ത് സമീപത്തുകൂടി നടന്നു പോകുന്നവർക്ക് നേരെ കത്തി വീശുകയായിരുന്നുവെന്ന് സൗത്ത് മുംബൈ പൊലീസ് അഡീഷണൽ കമ്മീഷണർ ദിലീപ് സാവന്ത് പറഞ്ഞു.
സംഭവത്തിൽ എട്ട് വരെ പേർക്ക് പരിക്കേറ്റതായും ഒരാളുടെ ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി കത്തി പിടിച്ചെടുത്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…