കൊച്ചി: പുരാവസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ മോന്‍സൺ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീടിനും പൊലീസ് സംരക്ഷണം നൽകിയിരുന്നെന്ന് വിവരം. കൊച്ചി കലൂരിലെ വീട്ടിലേതു പോലെതന്നെ ഇവിടെയും പൊലീസ് കാവല്‍ ഉണ്ടായിരുന്നു. ചേർത്തല പൊലീസാണു വീടിനു സംരക്ഷണം നൽകിയിരുന്നത്. ചേർത്തല പൊലീസിന്റെ ബീറ്റ് ബോക്സ് വീടിന്റെ ഗേറ്റിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ബീറ്റ് ബോക്സിലാണ് പ്രദേശവാസികൾ പരാതികളുണ്ടെങ്കിൽ നിക്ഷേപിക്കേണ്ടത്. രാത്രി പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ ബോക്സിലെ ഷീറ്റിൽ ഒപ്പിടണം. ഇതു സിഐയോ അല്ലെങ്കിൽ സ്റ്റേഷൻ ഓഫിസറോ പരിശോധിക്കും.
പൊലീസുകാർ എത്തുന്നുണ്ടോ, പ്രദേശത്തു സുരക്ഷയുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഓട്ടമാറ്റിക് ഗേറ്റിനോട് ചേർന്ന് സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. ചേർത്തല സിഐ, മോന്‍സണിനെ പല കേസിൽനിന്നും രക്ഷിച്ചെന്നും സിഐയെ ഉപയോഗിച്ചാണ് എതിരാളികൾക്കെതിരായ കേസുകൾ നടത്തിയിരുന്നതെന്നും ആരോപണമുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…