ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായ സംഭവത്തിൽ പാക്കിസ്ഥാൻ തിരിച്ചടിക്ക് ഒരുങ്ങിയതായി റിപ്പോർട്ട്. സമാനമായ രീതിയിൽ മിസൈൽ വിക്ഷേപിക്കാൻ പാക്കിസ്ഥാനും നീക്കം നടത്തിയെന്നും മിസൈൽ പതിച്ചതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തിയതിനാൽ പാക്കിസ്ഥാൻ ഈ നീക്കത്തിൽനിന്ന് പിന്മാറുകയായിരുന്നു എന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പഞ്ചാബിലെ അംബാലയിൽ നിന്നുമാണ് ഇന്ത്യൻ എയർഫോഴ്സ് ബ്രഹ്മോസ് മധ്യദൂര ക്രൂസ് മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പാക്കിസ്ഥാനിലെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റില്ല. എന്നാൽ ഇന്ത്യൻ എയർ ഫോഴ്സ് മിസൈൽ വിക്ഷേപണ സംവിധാനങ്ങളെല്ലാം താൽക്കാലികമായി നിർത്തിവച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാൻ ചന്നു നഗരത്തിലാണ് മിസൈൽ പതിച്ചത്. മിസൈലിന്റെ സഞ്ചാരപാത നീരീക്ഷിച്ചുകണ്ടെത്തിയെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് ജനറൽ ബാബർ ഇഫ്തികർ അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തലത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിന്റെ ഇരു സഭകളെയും അറിയിച്ചു. മാർച്ച് 9ന് പതിവു പരിശോധനകൾക്കിടയിലാണ് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെട്ടത്. രാജ്യത്തിന്റെ മിസൈൽ സംവിധാനം പൂർണ സുരക്ഷിതമാണ്. എന്തെങ്കിലും പാളിച്ചകളുണ്ടെങ്കിൽ അതു തിരുത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. സാങ്കേതിക പിഴവു കാരണം മാർച്ച് ഒൻപതിനാണു മിസൈൽ പാക്കിസ്ഥാനില്‍ പതിച്ചതെന്നു മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതികരിച്ചു. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…