Crime

വനിതകളെ കൊണ്ടു മദ്യം വിളമ്പൽ; കേരളത്തിലെ ആദ്യത്തെ പബിനെതിരെ കേസെടുത്തു

കൊച്ചി: അബ്‍കാരി ചട്ടം ലംഘിച്ചു വനിതകളെ കൊണ്ടു മദ്യം വിളമ്പിച്ചതിന് കേരളത്തിലെ ആദ്യത്തെ പബ് എന്നു വ്യാപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാർബർ വ്യൂ, ഫ്ലൈ ഹൈ ബാർ മാനേജരെ എക്സൈസ് അറസ്റ്റു ചെയ്തു. സ്റ്റോക്ക് റജിസ്റ്ററിൽ കൃത്രിമം കണ്ടതിനും ഇവർക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

കഴിഞ്ഞ 12ന് നവീകരിച്ച ബാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിദേശത്തു നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്പിച്ചത്. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണു വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയത് എന്നായിരുന്നു ഹോട്ടൽ ഉടമകളുടെ നിലപാട്. ഇത് തിരുവനന്തപുരത്തെ ഒരു ഹോട്ടലിനു മാത്രമായി പുറപ്പെടുവിച്ച വിധിയാണ് എന്നാണ് എക്സൈസ് പറയുന്നത്. വനിതകൾ മദ്യം വിളമ്പിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ നടപടികൾക്ക് അറസ്റ്റിലായ മാനേജരെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

7 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

19 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago