തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിന് ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍.
മുഖ്യമന്ത്രി നിയോഗിച്ച ചീഫ് സെക്രട്ടറിതല സമിതിയുടേതാണ് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷ് ഉത്തരവില്‍ സമിതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജരായി സ്വപ്‌ന എത്തിയത് ശിവശങ്കര്‍ ഇടപെട്ടാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് സ്വപ്‌നയുടെ നിയമനം നടത്തിയതെന്നും വിഷന്‍ ടെക്‌സനോളജിയുടെ സ്റ്റാഫ് ആയിട്ടാണ് അവര്‍ എത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ ചീഫ് സെക്രട്ടറി തല അന്വേഷണത്തിന് പിന്നാലെ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമനത്തിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നേരിട്ട് ഇടപെട്ടുവെന്നാണ് വ്യക്താക്കുന്നത്.
നേരത്തെ ഈ വിഷയം പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ അന്നെല്ലാം ഇത് തള്ളിക്കളുകയായിരുന്നു സര്‍ക്കാര്‍. യു.എസ് കോണ്‍സുലേറ്റിലെ അധികാരികളുമായി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…