തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിക്കായി കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. അതേസമയം, എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ എവിടെയാണെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനിടെ പരാതിക്കാരി എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്ന് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയിട്ടില്ല.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കർ എ എൻ ഷംസീര്‍ പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…
ഡബ്ലിൻ: ഇന്റർമീഡിയറ്റ് കപ്പ് സെമിഫൈനലിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ഫിൻഗ്ലാസ്-1ഉം കിൽക്കെന്നി -1ഉം ഏറ്റുമുട്ടും. 📅 ഓഗസ്റ്റ് 9, ഞായറാഴ്ച…
അയർലണ്ടിലെ വീടുകൾക്കുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് (BER) സംവിധാനം ഈ വർഷം മെയ് 24 മുതൽ പുതിയ രൂപത്തിൽ നിലവിൽ…
പേയ്മെന്റ് തട്ടിപ്പുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അയർലണ്ടിലെ പ്രമുഖ ബാങ്കായ AIB മുന്നറിയിപ്പ് നൽകി.…
വിവാഹച്ചെലവുകൾ, വീട് നവീകരണം, കാർ വാങ്ങൽ, ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നിവയ്ക്കായി അയർലണ്ടിൽ വ്യക്തിഗത വായ്പയെടുക്കുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി.…
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…