Crime

മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതിയെ വയോധികൻ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു; യുവതി മരിച്ചു, വയോധികൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മുല്ലശേരി അമ്പലക്കടവ് സ്വദേശിനി സരിത (42) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ വിജയമോഹനൻ നായർ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സരിത വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മരിച്ചു.

മകളാണെന്ന് അവകാശപ്പെട്ട് സരിത വിജയമോഹനന്റെ വീട്ടിൽ എത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വിജയമോഹനൻ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇതിനെക്കുറിച്ച് പരാതി നൽകി. ഇതേ തുടർന്ന് രണ്ടുപേരെയും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എസ്ഐ ധാരണ ഉണ്ടാക്കി ഒപ്പുവയ്പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പിടാൻ വിസമ്മതിച്ച് സരിത ഇറങ്ങിപ്പോയി.

വ്യാഴാഴ്ച വൈകിട്ട് 5.30ന് സരിത വീണ്ടും വിജയമോഹനന്റെ വീട്ടിൽ എത്തി ബഹളമുണ്ടാക്കി. സമീപത്തു കിടന്ന മൺവെട്ടിക്കൈ എടുത്തു വിജയമോഹനൻ സരിതയുടെ തലയിൽ അടിക്കുകയായിരുന്നു.

‌സരിതയെ തന്റെ അടുക്കലേക്ക് പറഞ്ഞുവിടുന്നത് അനുജൻ സതീഷാണെന്ന ധാരണയിൽ വിജയമോഹനൻ ഇയാളുമായി അകൽച്ചയിലായിരുന്നു. സതീഷിന്റെ വീടിനു മുന്നിലേക്ക് പെട്രോളും ആയുധവുമായി എത്തിയ വിജയമോഹനനെ കണ്ടപ്പോൾ അനുജൻ വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചു. ഇതിനിടെ വിജയമോഹനൻ സ്വയം തീ കൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നു.

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

3 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago