കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിന്റെ പുതിയ ശബ്ദരേഖ പുറത്ത്. അടുത്ത സുഹൃത്ത് ബൈജുവുമായി ദിലീപ് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചതിന് താന്‍ ശിക്ഷിക്കപ്പെട്ടെന്നുമാണ് സംഭാഷണത്തില്‍ ദിലീപ് പറയുന്നത്. അതേസമയം, ഈ ശബ്ദരേഖ തന്റേതല്ലെന്നാണ് ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടി.
‘ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നാണ് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ പറയുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് അന്വേഷണസംഘം കോടതിയിലും സമര്‍പ്പിച്ചിരുന്നു. ഇതേ ശബ്ദരേഖ ദിലീപിന്റെ ഫോണില്‍നിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. അതേസമയം, ശബ്ദരേഖ തന്റേതല്ലെന്നാണ് ചോദ്യംചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടി. എന്നാല്‍ ദിലീപിന്റെ ശബ്ദം സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. മാത്രമല്ല, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.
അതിനിടെ, കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യും. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമെന്ന് പറയുന്ന ശബ്ദരേഖയും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി.എല്‍. സുരാജും ദിലീപിന്റെ സുഹൃത്ത് ശരത്തും തമ്മില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നു, കൂട്ടുകാര്‍ക്ക് തിരിച്ച് പണി കൊടുക്കാന്‍ കാവ്യയും ശ്രമിച്ചു. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും ശബ്ദരേഖയിലുണ്ടായിരുന്നു.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…