Crime

രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മൈക്രോവേവ് അവ്നിൽ മരിച്ച നിലയിൽ

ന്യൂഡൽഹി: ഡൽഹിയിൽ രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് അവ്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളായ ഗുൽഷൻ കൗശിക്, ഡിംപിൾ കൗശിക് എന്നിവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ സംശയിക്കുന്നതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ബെനിറ്റ് മേരി ജയ്‍കർ മാധ്യമങ്ങളോടു പറഞ്ഞു. പെൺകുഞ്ഞിന്റെ ജനനത്തിൽ ഡിംപിൾ കൗശിക് അസ്വസ്ഥയായിരുന്നു. ഇതിനെ തുടർന്ന് നിരന്തരം ഡിംപിൾ ഭർത്താവുമായി കലഹിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറയുന്നു. ജനുവരിയിലാണ് പെൺകുഞ്ഞിന് ഡിംപിൾ ജൻമം നൽകിയത്. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു മകനുമുണ്ട്.

കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അയൽവാസിയാണു തിങ്കളാഴ്ച വെകുന്നേരം 3.15 ഓടെ പൊലീസിൽ വിവരം അറിയിച്ചത്. ഡിംപിൾ മുറിക്കുള്ളിൽ കയറി ഏറെ നേരം കതകടിച്ചിരിക്കുന്നതായി ഭർതൃമാതാവ് അറിയിച്ചതിനെ തുടർന്നാണ് അയൽവാസികൾ വീടിനുള്ളിൽ പ്രവേശിച്ചത്. ഗ്ലാസ് പൊട്ടിച്ച് അകത്തു കടന്നപ്പോൾ മൂത്ത മകനൊപ്പം അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനായുള്ള തിരച്ചിലിനൊടുവിലാണു കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് അവ്നിൽനിന്ന് കണ്ടെടുത്തത്. സംഭവസമയത്ത് ഗുൽഷൻ കൗശിക് സ്ഥലത്തുണ്ടായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

45 mins ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

13 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

15 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

21 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago