മുംബൈ: ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ തിരയപ്പെട്ടത് ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മുൺമുൺ ധമേച്ഛയെ കുറിച്ചുള്ള വിവരങ്ങളാണ്. മോഡലും സമൂഹമാധ്യമ സെലിബ്രിറ്റിയുമായ മുൺമുൺ വ്യവസായ കുടുംബത്തിലെ അംഗമാണ്.
മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിവിരുന്ന് നടത്തിയ കേസിൽ എട്ടുപേരെയാണു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്.
മധ്യപ്രദേശിലെ സാഗർ ജില്ലയിലെ തെഹ്‌സിൽ സ്വദേശിയാണ് മുൺമുൺ. സാഗറിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ മുൺമുണിനെപ്പറ്റി നാട്ടിൽ പലർക്കും പക്ഷേ കൂടുതൽ വിവരങ്ങളില്ല. കുറച്ചുകാലം ഭോപാലിൽ താമസിച്ച മുൺമുൺ, ആറു വർഷം മുൻപാണു സഹോദരനൊപ്പം ഡൽഹിയിലേക്കു താമസം മാറിയത്. സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ചും ഫോട്ടോ ഷെയറിങ് ഇടമായ ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് മുൺമുൺ. 11,000 ഫോളോവേഴ്സാണുള്ളത്. ലഹരിക്കേസിനു പിന്നാലെ ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നുമുണ്ട്. ഫാഷൻ ഷോകളിലെ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മുൺമുൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. ആര്യനുമായി മുൺമുൺ നല്ല അടുപ്പത്തിലാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യൻ അന്വേഷണസംഘത്തോടു പറഞ്ഞത്. ആര്യന്റെ ഉറ്റസുഹൃത്ത് അർബാസ് സേത്ത് മർച്ചന്റും അറസ്റ്റിലായിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…