Entertainment

’17 മൊബൈൽ കൺട്രോൾ..സർ 17 ആൻസറിംഗ്..’ “ആരം” ടീസർ എത്തി

‘..17 മൊബൈൽ കൺട്രോൾ…
സാർ17 ആൻസറിംഗ്…
വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ…
നമുക്കു പണിയാകുമല്ലോ സാറേ…
അതിൻ്റെയിടയിൽ പോയി ചാടിയോ?
കൂടി വന്നാൽ ഒരു സസ്പെൻഷൻ…
അതിൽ കൂടുതൽ ഒന്നുമില്ലല്ലോ?..’
ഇതെല്ലാം കേൾക്കുമ്പോൾ ഒരു ക്രൈമും, പൊലീസിൻ്റെ അന്വേഷണവും നടപടികളുമൊക്കെയാണന്നു വ്യക്തം.
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്‌തമായ ഭാഗങ്ങളാണിത്.


സെപ്റ്റംബർ മാസത്തിൽ റിലീസ്സിനൊരുങ്ങുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ ഭാഗമായി പുറത്തുവിട്ട ഈ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ എല്ലാ ഫോർമുലകളും ചേർത്തൊരുക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു തന്നെ എത്തുമെന്നുറപ്പ്.

പൂർണ്ണമായും കോഴിക്കോടിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു.
സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പിൻ്റെ മുൻ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥവും, ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ.ആൻ്റോ.
നീതിനിർ വ്വഹണത്തിൽ എപ്പോഴും, സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ
ഡോ.ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്,
ദിനേശ് പ്രഭാകർ, മനോജ്.കെ.യു, ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക്, എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ – കൈതപ്രം, ജിസ് ജോയ്, ജോപോൾ.
സംഗീതം – രോഹിത് ഗോപാലകൃഷ്ണൻ.
ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള.
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
മേക്കപ്പ്- കിരൺ മനോജ്.
സ്റ്റിൽസ് – സിബിചീരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ.
സൗണ്ട് ഡിസൈൻ -റോബിൻ ടോം.
കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി..
ഫിനാൻമ്പ് കൺട്രോളർ- സിജോ ഡൊമിനിക്ക്.
ഡിസൈൻ- മാമി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ് – മാംഗോ സ്പേസ് .
മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത്.
പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ- നികേഷ്
നാരായണൻ.
ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എൻ്റെർടൈൻമെൻ്റുംചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

എഐ ഉപയോഗം കൂട്ടുന്നു; 5,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് Barclays

അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ തൊഴിൽവിപണിയിലും ശ്രദ്ധ നേടുന്ന നിർണായക നീക്കവുമായി ബ്രിട്ടീഷ് ബാങ്കിങ് ഗ്രൂപ്പായ ബാർക്ലേസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI),…

14 hours ago

അയർലണ്ടിന്റെ അഭിമാനമായി മലയാളി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ; യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഐറിഷ് പതാകയേന്തും

അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ. 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ…

14 hours ago

അയർലണ്ടിൽ വായുമലിനീകരണം കാരണം പ്രതിവർഷം 1,500 മരണങ്ങൾ; മുന്നറിയിപ്പുമായി EPA

അയർലണ്ടിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, വായുമലിനീകരണം ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ…

18 hours ago

ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു

ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…

2 days ago

ടെക്സസിൽ 2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…

2 days ago

കെനിയയിൽ 190 കുട്ടികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: കൾട്ട് നേതാവ് കുറ്റക്കാരൻ ശിക്ഷ നവംബർ 6-ന് പ്രഖ്യാപിക്കും

നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…

2 days ago