പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നിരവധി മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.
അനൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് പോസ്റ്ററിൽ കാണാം. ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ, ഹരിനാരായണന്റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകുന്നു.
പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ അമൃത, കലാസംവിധാനം- സിബിൻ വർഗീസ്, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, ആക്ഷൻ- സ്റ്റണ്ട് സിൽവ, ഓഡിയോഗ്രാഹി- എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, വിഎഫ്എക്സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്,
സ്റ്റിൽസ്- വിഷ്ണു ആർ ഗോവിന്ദ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, സനിത ദാസൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ജബ്ബാർ മതിലകം, പബ്ലിസിറ്റി ഡിസൈൻ- ക്രിയേറ്റീവ് മങ്കി.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…
തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ…
റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി…
ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…
ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ…
വാഷിംഗ്ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…