മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഹൻലാൽ ചിത്രം ബറോസിന്റെ ഓരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്ത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ വൂഡോയെ പരിചയപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ബറോസിന്റെ പുതിയ പോസ്റ്ററിലൂടെയാണ് വൂഡൂ എന്ന മാന്ത്രിക പാവയെ മോഹൻലാൽ പരിചയപ്പെടുത്തുന്നത്. തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത നടനാണ് വൂഡോയ്ക്ക് ശബ്ദം നൽകുന്നത്. ഡിസംബർ 25ന് ക്രിസ്‌മസ് റിലീസ് ആയി ചിത്രം തിയറ്റുകളിലെത്തും. ആശീർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നായ ‘ബറോസ്’ ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടാകുമെന്ന് തീർച്ച. ആന്റണി പെരുമ്പാവൂർ ആണ് നിർമാതാവ്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്‌പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹൻ ശർമ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസർ, ലോറൻ തുടങ്ങിയവരും ബറോസിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.
മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ. ഗാനങ്ങൾ ലിഡിയൻ നാദസ്വരം. ക്രിയേറ്റിവ് ഹെഡ് ടി.കെ. രാജീവ് കുമാർ. എഡിറ്റിങ് ബി. അജിത് കുമാർ. ട്രെയിലർ കട്ട്സ് ഡോൺ മാക്‌സ്. അഡിഷനൽ ഡയലോഗ് റൈറ്റർ കലവൂർ രവികുമാർ. ണ്ട്സ് ജെ.കെ. സ്റ്റണ്ട് കോ ഓഡിനേറ്റർ പളനിരാജ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…