Entertainment

കീറ്റോ ഡയറ്റ് : നടി വൃക്ക തകർന്ന് മരിച്ചു

ബാംഗ്ലൂർ : മിക്ക നടിമാരും മോഡലുകളും തങ്ങളുടെ ശരീര സംരക്ഷണത്തിന്റെ ഭാഗമായി പലവിധ ഡയറ്റുകൾ ശീലിക്കാറുണ്ട്. യൂട്യൂബ് വീഡിയോകൾ കണ്ട് അത്തരം ഡയറ്റുകൾ പിന്തുടർന്നു വരുന്ന പൊതുജനങ്ങളെയും നമുക്കറിയാം. എന്നാലിതാ നടിയും മോഡലുമായ മിസ്തി മുഖർജി കീറ്റോ ഡയറ്റ് പിന്തുടർന്ന് വൃക്ക തകരാറിലായി ഇന്നലെ ബാംഗ്ലൂരിൽ അന്തരിച്ചു. നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും സജീവമായിരുന്നു അന്തരിച്ച മിസ്തി മുഖർജി .

വളരെ ശക്തമായ രീതിയിലുള്ള കീറ്റോ ഡയറ്റ് അവർ പിന്തുടരുകയും തന്മൂലം വളരെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും നടി അനുഭവിച്ചതായും തുടർന്ന് നടിയുടെ വൃക്കകൾ തകരാറിലാവുകയും ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയായിരുന്നു എന്ന് ബന്ധുമിത്രാദികൾ പറഞ്ഞു. വിവാദങ്ങളിൽ ആയിരുന്നു എന്നും നടി നിറഞ്ഞുനിന്നിരുന്നത്. വിവാദങ്ങളിൽ പെട്ട് അപകീർത്തി കേസും മിസ്തി മുഖർജിക്കെതിരെ ഉണ്ടായിരുന്നു. നിരവധി ഹിന്ദി ബംഗാളി കന്നഡ തെലുങ്ക് സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്തിരുന്നു. 2014 ൽ നടി കൈവശം കുറെ നഗ്നചിത്രങ്ങൾ സൂക്ഷിച്ചു എന്നും തുടർന്ന് അച്ഛനും സഹോദരനും ഒപ്പം ഓൺലൈൻ വേശ്യാവൃത്തി കേസിൽ ഉൾപ്പെട്ട് വിവാദങ്ങളിൽ പെട്ടിരുന്നു.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

14 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago