സൈജു ക്കുറുപ്പും, നവ്യാനായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ജാനകി ജാനേ എന്നു നാമകരണം ചെയ്തിരിക്കുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം. എസ് ക്യൂബ് ഫിലിംസിൻ്റെ ബാനറിൽ ഷെഗുന, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്നു.
കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ഉയരെ എന്ന ചിത്രത്തിനു ശേഷം
എസ്.ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണിത്.
തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഹൃദയഹാരിയായ ഒരു കുടുംബകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരുത്തി എന്ന ചിത്രത്തിലെ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് വീണ്ടും സജീവമായ നവ്യാനായർ ഈ ചിത്രത്തിലെ ജാനകിയിലൂടെ വീണ്ടും തൻ്റെ സാന്നിദ്ധ്വത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു ‘
ലാളിത്യം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ
പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച സൈജു ക്കുറുപ്പ് വീണ്ടും നായകനിരയിലേക്കെത്തുകയാണ് ഈ ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രത്തിലൂടെ.
ജോണി ആൻ്റണി, കോട്ടയം നസീർ, നന്ദു, പ്രമോദ് വെളിയനാട്, സ്മിനു സി ജോ. അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, ജോർജ് കോര എന്നിവർക്കൊപ്പം ഷറഫുദ്ദീനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം- കൈലാസ് മേനോൻ.
ശ്യാം രാജ് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.
മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും – ഡിസൈൻ – സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രഘുരാമവർമ്മ,
അസ്സോസ്സിയേറ്റ് ഡയറക്ടേർസ്.മോഹൻ
രാജ്.റെമീസ് ബഷീർ,
പ്രൊഡക്ഷൻ എക്സികുട്ടീവ് അനീഷ് നന്തിപുരം., പ്രൊഡക്ഷൻ മാനേജർ -സുജീവ് ഡാൻ.ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം.
എക്സിക്കുട്ടിവ് – പ്രൊഡ്യൂസർ -രത്തിന.
ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം വിഷുവിന് എസ്.ക്യൂബ് ഫിലിംസ് പ്രദർശത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…