Ireland

സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിന് പുതിയ നേതൃത്വം

സ്ലൈഗോ സെൻ്റ്  തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൻ്റെ  പുതിയ  പാരീഷ് കമ്മറ്റി  2023 ജനുവരി എട്ടാം തിയതി ഞായറാഴ്ച സ്ലൈഗോ സെൻ്റ്  ജോസഫ് ചർച്ചിൽ വി. കുർബാന മദ്ധ്യേ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങര മുമ്പാകെ പ്രത്യേക പ്രാർത്ഥനയോടെ  ചാർജ് എടുത്തു. കുർബാനക്ക് ശേഷം ട്രഷറർ റോയ് തോമസ് കണക്കുകൾ അവതരിപിച്ചു.  സെക്രട്ടറി അലൻ കൊടിയൻ പ്രവത്തനറിപ്പോർട്ട് അവതരിപിച്ചു.  സ്ഥാനമൊഴിയുന്ന റോയ് തോമസിനും അലൻ കൊടിയനും പൊതുയോഗത്തിൽ നന്ദി പറഞ്ഞു.  പുതിയ ഭരണസമിതിക്ക് രണ്ട് വർഷമാണ് കലാവധി.

2023 – 2024  വർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ

കൈക്കാരന്മാർ : തോമസ് മാത്യു, സന്തോഷ് ജോസഫ്

സെക്രട്ടറി : ബിജോയ് അബ്രഹാം

പിആർഒ : അലൻ കൊടിയൻ

ലിറ്റര്‍ജി കോർഡിനേറ്റർ : ജെയ്സമ്മ റോയ്

ചൈല്‍ഡ് സേഫ് ഗാർഡ് ഓഫീസർ : ദീപ ജെയിംസ്

കാറ്റിക്കിസം ഹെഡ്മിസ്ട്രസ് : സിജി മത്തായി

മാതൃവേദി പ്രസിഡന്റ് : ജോസിന തോമസ്

എസ്.എം.വൈ.എം റപ്പ് : മെറിന്‍ റോയ്

പാരിഷ് കൗണ്‍സില്‍ മെമ്പര്‍മാര്‍

ടെറന്‍സ് ജോസ്, ഷാജു കുരിശ്ശേരി, തോമസ് ജോൺ, സുബിന്‍ ജോസ്, അനു ജോസഫ്, സിഞ്ജു മാത്യു, ജോസ് പോൾ, ആഷാ ജോസ്, ഡസ്ന ബിജോയ്, സിമി ജോയ്

2006 ൽ പത്ത് കുടുംബങ്ങളുമായി തുടങ്ങിയ സ്ലൈഗോ ഇടവകയില്‍ നിലവിൽ എൺപതിലധികം   കുടുംബങ്ങളാണുള്ളത്. എല്ലാ മാസവും രണ്ടാം ഞയറാഴ്ച സ്ലൈഗോയിലെ സെൻ്റ് ജോസഫ് ചർച്ചില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു കാറ്റിക്കിസം ക്ലാസുകളും തുടർന്ന് 3:30 ന് വിശുദ്ധ കുര്‍ബാനയും നടന്നു വരുന്നു. കുടുംബകൂട്ടായ്മകൾ രൂപീകരിച്ച് പ്രാർത്ഥനകൾ നടക്കുന്നു.  എസ്.എം.വൈ.എം. യൂണിറ്റും,  മാതൃവേദി, പിതൃവേദി ഭക്തസംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സീറോ മലബാർ സഭാ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ  കീഴിൽ അയർലണ്ട് സീറോ മലബാർ  I കോർഡിനേഷൻ്റെ നിർദ്ദേശങ്ങളനുസരിച്ച് സ്ലൈഗോ സീറോ മലബാർ കമ്യൂണിറ്റി ദൈവനാമത്തിൽ സ്നേഹക്കൂട്ടായ്മയായി മുന്നോട്ട് പോകുന്നു.. എൽ ഫിൻ  രൂപത  ബിഷപ്പ് കെവിൽ ഡോറനും, സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. നോയൽ റൂണിക്കും ഇടവകാഗങ്ങൾക്കും  സീറോ മലബാർ കമ്യൂണിറ്റിയുടെ  നന്ദി.

വാർത്ത : അലൻ കൊടിയൻ, പി.ആർ.ഓ., എസ്. എം. സി.സി. സ്ലൈഗോ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

35 mins ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

50 mins ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

2 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

20 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

22 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

23 hours ago