Entertainment

ജനതാ മോഷൻ പിക്ച്ചേഴ്സിന് ആരംഭം കുറിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും വ്യവസായ പ്രമുഖനായ
ഉണ്ണി രവീന്ദ്രനും നേതൃത്ത്വം നൽകുന്ന പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് ജനതാ മോഷൻ പിക്ച്ചേഴ്സ്.
ഈ സ്ഥാപനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് ജനുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ വച്ച് ശ്രീ മോഹൻലാൽ നിർവ്വഹിച്ചു.


ബാനർ പ്രകാശനം നടത്തിയ മോഹൻലാൽ ഈ സ്ഥാപനത്തിൻ്റെ ആറു ചിത്രങ്ങളുടെ പ്രഖ്യാപനവും ഈ വേദിയിൽ വച്ചു നടത്തുകയുണ്ടായി.
ആദ്യ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.


മനോഹരനും ജനകിയും എന്നാണ് ആദ്യ ചിത്രത്തിൻ്റെ പേര്.പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളതാണ് ഈ ചിത്രം.
ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഏറെയും പുതുമുഖങ്ങളാണ്.
ആരിബഡ.. എന്ന രണ്ടാമതു ചിത്രത്തിലെ നായകൻ ഷൈൻ നിഗമാണു.


നഹഗതനായ രതീഷ്.കെ.രാജനാണ് മൂന്നാമതതു ചിത്രമായ സ്റ്റാർട്ട് ആക്ഷൻ സാവിത്രി സംവിധാനം ചെയ്യുന്നത്.
നവ്യാനായരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നാലാമതു ചിത്രം തരുൺ മൂർത്തിയാണ് സംവിധാനം ചെയ്യുന്നത്.


ടിനു പാപ്പച്ചനാണ് അഞ്ചാമതു ചിത്രമൊരുക്കുന്നത്.
പ്രശസ്ത സംവിധായകനായ ഭദ്രനാണ് ആറാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ ചിത്രങ്ങളുടെ അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരേയും തിരക്കഥകൾ പൂർത്തിയാകുന്ന മുറക്ക് പ്രഖ്യാപിക്കുമെന്ന് സുരേഷ് ബാബു പറഞ്ഞു.


ഭദ്രൻ, ബ്ലെസ്സി.ബി.ഉണ്ണികൃഷ്ണൻ, എം.പന്മകുമാർ, എബ്രിഡ് ഷൈൻ, തരുൺ മൂർത്തി ,അരുൺ ഗോപി ,രതീഷ്.കെ.രാജൻ തുടങ്ങിയ സംവിധായകർ ആശംസകൾ നേർന്നു സംസാരിച്ചു.


വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

9 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

11 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

17 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

22 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

22 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

23 hours ago