Entertainment

കളിഗമിനാർ ആരംഭിച്ചു

മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന കളിഗമിനാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് പോത്തൻകോട് പാലസ്സിൽ ഇന്ദ്രൻസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആരംഭിച്ചു.


ഇന്ദ്രൻസ്, ഡോ.റോണി, അസീസ് നെടുമങ്ങാട്, രേണു എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു കഥയുടെ ചലച്ചിതാവിഷ്ക്കാരണമാണീച്ചിത്രം.
ഗമിനാർ എന്ന ബംഗ്ളാവിൽ മൂന്നു ഗ്യാംങ്ങ് സ്റ്റേഴ്സിൻ്റെ കളികളാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ കോർത്തിണക്കിയാണ് അവതരണം.
സായ്കുമാർ, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ, ശ്രീലക്ഷ്മി’ആതിര, കൃഷ്ണേന്ദു.അർഫാസ് ഇക്ബാൽ, അജിത് കലാഭവൻ, റോണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

  • റോൺ എന്ന നായയും* മുഴുനീള വേഷത്തിൽ
    റോൺ എന്ന നായയും ഈ ചിത്രത്തിൽ മുഴുനീള വേഷത്തിെൽ എത്തുന്നു എന്നതും ഏറെ കൗതുകമാണ്.
    ഷഫീർ സെയ്ദ് .ഫിറോസ് ബാബു എന്നിവരുടേതാണു തിരക്കഥ.
    റഫീഖ് അഹമ്മദ് – ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു.
    ഗുരുപ്രസാദ് ഛായാഗ്രഹണവും നവീൻ.പി.വിജയൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
    കലാസംവിധാനം.അസീസ് കരുവാരക്കുണ്ട്.
    മേക്കപ്പ്.പ്രദീപ് വിതുര .
    കോസ്റ്റ്വും: ഡിസൈൻ – ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂ പ്പറമ്പൻ,
    പ്രൊഡക്ഷൻ മാനേജർ – ജസ്റ്റിൻ കൊല്ലം.
    പ്രൊജക്റ്റ് ഡിസൈനർ – അനുക്കുട്ടൻ ഏറ്റുമാന്നൂർ,
  • വാഴൂർ ജോസ്.
  • ഫോട്ടോ – അജി മസ്ക്കറ്റ്.
Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

36 mins ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

5 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

21 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago