ഏറെ ജനപ്രീതി നേടിയ കോമഡി ഷോകളിലൂടെ പ്രേക്ഷകനു സുപരിചിതനായ ഡി.കെ.ദിലീപ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘കുരുത്തോല പെരുന്നാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊമ്പത്ബുധനാഴ്ച്ച കോഴിക്കോടു ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിൽ ആരംഭിച്ചു. ഫാദർ മാത്യു തകടിയേൽ സ്വീച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നോബിയും ഹരീഷ് കണാരനുമാണ് ആദ്യരംഗത്തിൽ അഭിനയിച്ചത്.
മിലാ ഗ്രോസ് എൻ്റെർടൈൻമെൻ്റ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മുടപ്പുര മൂവീസിൻ്റെ ബാനറിൽ നിഥിൻ പുറക്കാട്ട് ഈ ചിത്രം നിർമ്മിക്കുന്നു. കുടിയേറ്റ കർഷകരുടെ ജീവിത പശ്ചാത്തലത്തിലുടെഒരു പ്രണയകഥ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസൻ ഈ ചിത്രത്തിൽ ശ്രീനിവാസനായിത്തന്നെ അഭിനയിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി’ഗിഫ്റ്റും പ്രധാന വേഷത്തിലഭിനയിക്കുന്നു.സുധീഷ്, ജാഫർ ഇടുക്കി. നെൽസൺ, ബിനു അടിമാലി, രവീന്ദ്രൻ, കോട്ടയം നസീർ, ജയശങ്കർ, ആഷിക.അപ്പുണ്ണിശശി, ബേബി (ആക്ഷൻ ഹീറോ ഫെയിം) അംബികാ മോഹൻ, ഉത്തര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരി നാരായണൻ്റെ ഗാനങ്ങൾക്ക് ജാസി ഗിഫ്റ്റ് ഈണം പകർന്നിരിക്കുന്നു. സജിത് വിസ്ത ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവാധാനം – കോയ.
മേക്കപ്പ് – റഷീദ് അഹമ്മദ്.
കോസ്റ്റ്വും ഡിസൈൻ.- ബ്യൂസി .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിജിഷ് പിള്ള
അസ്സോസ്സിയേറ്റ് ഡയറക്ടർ -രവീഷ് നാഥ്
എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ .ശ്യാം പ്രസാദ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.ആൻ്റെണി ചുള്ളിക്കൽ
പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാലാ
പെരുവണ്ണാമൂഴി: കുറ്റ്യാടി
പേരാമ്പ്ര ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്
ഫോട്ടോ-ഷിജിൽ ഒബ്സ് ക്യൂറാ
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…