ഫ്രാൻസ്: ഹോളിവുഡ് സൂപ്പര്‍താരം എയ്ഞ്ചലീന ജോളിയുടേത് ലോകത്തിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി വീടുകളിൽ ഒന്നാണ്. ദക്ഷിണ ഫ്രാൻസിൽ 1,000 ഏക്കര്‍ ഭൂമിയിലാണ് എയ്ഞ്ചലീന യുടെ വീട് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഫ്രാൻസിൽ ആണ് എയ്ഞ്ചലീന ജോളി ആറ് മക്കളുമായി താമസിയ്ക്കുന്നത്. ഈ എസ്റ്റേറ്റ് ബംഗ്ലാവിന് 452.39 ലക്ഷം രൂപയാണ് വില. 2008 ലാണ് എയ്ഞ്ചലീന ജോളിയുടെ മുൻ ഭര്‍ത്താവ് ബ്രാഡ് പിറ്റാണ് ഈ ബംഗ്ലാവ് വാങ്ങുന്നത്.
പിന്നീട് ഇരുവരും ചേര്‍ന്ന് രൂപകൽപ്പന ചെയ്തെടുത്ത ഇപ്പോഴത്തെ ബംഗ്ലാവിൽ 35-ഓളം ബെഡ് റൂമുകൾ നല്ലൊരു തുക ചെലവഴിച്ച് ഇരുവരുടെയും ഇഷ്ടത്തിന് അനുസരിച്ച് ഇൻറീരിയര്‍ ഡിസൈനും ചെയ്തിട്ടുണ്ട്. കൂടാതെ ബ്രാഡ് പ്രത്യേകം ഡിസൈൻ ചെയ്ത ഫര്‍ണിച്ചറുകളാണ് ഈ ബംഗ്ലാവിൽ ഉള്ളത്. ഫര്‍ണിച്ചറിന് മാത്രം ഏകദേശം 37,072,477 രൂപയോളം ചെലവായിട്ടുണ്ട്. ഇതിനുപുറമെ സ്വിമ്മിങ് പൂൾ, ബില്ല്യാഡ്‍സ് റൂം, ഇൻഡോര്‍ പൂൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിം തുടങ്ങി എല്ലാം ഈ ബംഗ്ലാവിലുണ്ട്.
വൈൻ യാര്‍ഡിനാലും കാടിനാലും ചുറ്റപ്പെട്ട സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. റോമക്കാരുടെ കാലം മുതൽക്കെ (ബിസി 720-121) ഉള്ളതാണ് ഈ ബംഗ്ലാവ്. 20-ഓളം വാട്ടര്‍ ഫൗണ്ടനുകളാണ് എസ്റ്റേറ്റിൽ ഉടനീളം ഉള്ളത്. തടാകവും കുളങ്ങളും ഒലിവ് കാടുകളും ചാപ്പലും ഒക്കെ എസ്റ്റേറ്റിൽ തന്നെയുണ്ട്. ഇതുനുപുറമെ പ്രത്യേക ഹെലികോപ്റ്റര്‍ ലാൻഡിങ് പാഡുകളും എസ്റ്റേറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…