ജൂലൈ 15 മുതൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് അതിർത്തി തുറക്കുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു. പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1-15 വരെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ യാത്രക്കാരും (പുറപ്പെടും മുമ്പ്) 24 മണിക്കൂർ മുമ്പ് മാലദ്വീപ് ഇമിഗ്രേഷൻ പോർട്ടലിൽ ഹെൽത്ത് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും, യാത്രക്കാർ എല്ലാരും പുറപ്പെടും മുമ്പ് 96 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് പി.സി.ആർ. പരിശോധനാ ഫലം കയ്യിൽ കരുതണമെന്നും അധികൃതർ അറിയിച്ചു.
വിദേശയാത്രയ്ക്കായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ ആശ്വാസമാണ്. നെഗറ്റീവ് ആർടി-പിസിആർ പരിശോധന നടത്തുകയെന്നത് മാത്രമാണ് മുൻവ്യവസ്ഥയെന്ന് ടൂറിസം മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം പടർന്ന് പിടിച്ച സാഹചര്യത്തിൽ 2021 മെയ് മാസത്തിലായിരുന്നു ദക്ഷിണേഷ്യയിൽ നിന്നുള്ള യാത്രക്കാർക്ക് മാലദ്വീപ് വിലക്ക് ഏർപ്പെടുത്തിയിരിന്നത്. മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കൊവിഡ് വ്യാപനം മൂലം കടുത്ത സാമ്പത്തിക ആഘാതമാണ് മാലദ്വീപ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ നേരിട്ടത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…