Entertainment

ലൗ ജിഹാദ് – പൂർത്തിയായി

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൗ ജിഹാദ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാഷ് മുഹമ്മദാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.വൈവിദ്ധ്യമാർന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്ന ലുക്കാ ച്ചിപ്പി ‘ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൂർണ്ണമായും ഗൾഫിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങൾ പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ, കാലിക പ്രാധാന്യത്തോടെയും തികഞ്ഞ നർമ്മത്തിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.സുരാജ് വെഞ്ഞാറമൂട് എന്ന നടൻ്റെ അഭിനയ ജീവിതത്തിലെ  അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവയ്ക്കുവാൻ കഴിയുന്നതാണ് ഈ ചിത്രത്തിലെ ബാലു എന്ന കഥാപാത്രം. ഇൻഷ്വറൻസ് ഏജൻ്റും മോട്ടിവേഷൻ സൂപ്പർവൈസറുമാണ് ബാലു.

സിദ്ദിഖ്, ലെന,ഗായത്രി അരുൺ, അമൃതാ, സുധീർ പറവൂർ, ജോസുകുട്ടി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.തിരക്കഥ ,സംഭാഷണം — ബാഷ് മുഹമ്മദ്-ശ്രീകുമാർ.ഹരി നാരായണൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.പ്രകാശ് വേലായുധൻ ഛായാഗ്ഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അജി കുറ്റിയാനി .മേക്കപ്പ് – സജി കാട്ടാക്കട .കോസ്റ്റ്യും – ഡിസൈൻ.. ഇർഷാദ് ചെറുകുന്ന്അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ, സഹസംവിധാനം -ഗൗതം.പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ.ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ. ഫോട്ടോ – പ്രേംലാൽ പട്ടാഴി.

വാഴൂർ ജോസ്.

Newsdesk

Recent Posts

“ഭൂമിയിൽ നാശം വിതക്കാൻ നേരത്താആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്”; ‘ഭൗമ’ ട്രയിലർ എത്തി

"ഞാനെപ്പോഴും പറയാറില്ലേ..?ഈ ആറു വിരലുകൾ ടീം സൊക്കെയുണ്ടല്ലോഅതു ദൈവത്തിൻ്റെ മാനുഫാക്ച്ചർ ഡിഫക്‌ട് ഒന്നുമല്ല. നല്ല റെയർ പീസ് ലിമിറ്റഡ് എഡിഷാണു…

1 hour ago

ഡാലസിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

പ്ലാനോ (ഡാളസ്): പ്ലാനോയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ 22 കാരനായ…

7 hours ago

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി

അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…

1 day ago

മിസോറിയിൽ മൂന്നുവയസ്സുകാരി സഞ്ചരിച്ച എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…

1 day ago

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും നാടുകടത്തൽ തുടരുമെന്ന് മാർക്ക്വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…

1 day ago

പത്താമത് കൂടത്തിനാലിൽ കുടുംബസംഗമം അവിസ്മരണീയമായി

ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ്  റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട…

1 day ago