കേന്ദ്ര ഭരണ പ്രദേശമായ മാഹി (മയ്യഴി) യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് മാഹി. നവാഗതനായ സുരേഷ് കുറ്റ്യാടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രഗത്ഭ രായ ഐ.വി.ശശി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് മാഹി എന്ന ചിത്രവുമായി സുരേഷ് കടന്നു വരുന്നത്.വി.എസ്.ഡി.എസ്. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ വസന്തൻ, ഡോ. ദ്രു ഹിൻ, ഷാജിമോൻ എടത്തനാട്ടുകര, ഡോ.ശ്രീകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. മെയ് പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
മാഹിയുടെ ചില സ്വാതന്ത്ര്യങ്ങൾ വർത്തമാനകാലത്തിലെ പുതു തലമുറ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് ഈ ചിത്രം ചർച്ച ചെയ്യപ്പെടുന്നത്. മറ്റു പ്രദേശങ്ങളേക്കാൾ എളുപ്പത്തിൽ വഴി തെറ്റാവുന്ന പല കാര്യങ്ങളും ഇവിടെയുണ്ട്. ആ മോഹവലയത്തിൽ വളരെ വേഗം യുവതലമുറ. അതിൽ അകപ്പെടുന്നു. ഇവിടെ അങ്ങനെ വീണുപോകുന്ന ഒരു സംഘം.മാനവ് കൃഷ്ണയാണ് അതിലെ പ്രധാനി.മാനവിനോടൊപ്പം ഏതാനും യുവാക്കളും.ഈ നാട്ടിലേക്ക് ഹിതാ ദാസ് എന്ന പെൺകുട്ടിയുടെ കടന്നുവരവ് ഈ യുവാക്കളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കാരണമാകുന്നു. ഈ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കരണമാണ് മാഹി -ഒരു കൊമേഴ്സ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും കോർത്തിണക്കി ഒരു ക്ലീൻ എൻ്റെർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
അനീഷ്.ജി.മേനോണ് ഈ ചിത്രത്തിലെ നായക കഥാപാരമായ മാനവ് കൃഷ്ണയെ അവതരിപ്പിക്കുന്നത് അതീഷ്.ജി.മേനോൻ നായകനിരയിലെത്തുന്ന ആദ്യ ചിത്രവും ഇതുതന്നെയാണ്.നായികാ കഥാപാത്രമായ ഹിതാ ദാസിനെ ഗായത്രി സുരേഷും അവതരിപ്പിക്കുന്നു. ഹരീഷ് കണാരൻ, ധർമ്മജൻ ബൊൾഗാട്ടി,, സുധീർ കരമന, ദേവൻ, സ്ഫടികം ജോർജ്, ജാഫർ ഇടുക്കി, കലിംഗശശി, അൽത്താഫ്സലിം ,അനീഷ് ഗോപാൽ, ഷെഹീൻ, സുശീൽ കുമാർ തിരുവങ്ങാട്, വൈശാഖ്, അരിസ്റ്റോ സുരേഷ്, നീനാ ക്കുറുപ്പ് ,സാവിത്രി ശ്രീധരൻ,എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രചന,ഗാനങ്ങൾ – ഉഷാന്ത് താവത്ത്.സംഗീതം – രഘുപതി .സുശീൽ നമ്പ്യാർ ഛായാഗ്രഹണവും പി.സി.മോഹനൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം – നാരായണൻ പന്തീരിക്കര,കോസ്റ്റ്യും – ഡിസൈൻ.കമാർ എടപ്പാൾ. മേക്കപ്പ് – അഭിലാഷ് വലിയ കുന്ന്.എക്സിട്ടീവ് – പ്രൊഡ്യൂസർ – ആർ.പി.ഗംഗാധരൻ.പ്രൊഡക്ഷൻ കൺട്രോളർ- നസീർ കൂത്തുപറമ്പു ഫോട്ടോ – നൗഷാദ് കണ്ണൂർ.
വാഴൂർ ജോസ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…