ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ സോംഗ് പുറത്തുവിട്ടു.
ഉണ്ണി മുകുന്ദൻ ഒരിടവേളക്കുശേഷം ആക്ഷൻ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ഇതിനകം ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടിരിക്കുന്നു. ഡിസംബർ ഇരുപതിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണിപ്പോൾ ഈ പ്രൊമോമ്പോംഗ് പുറത്തുവിട്ടിരിക്കുന്നത്. മാർപ്പാപ്പാ എന്നു തുടങ്ങുന്ന ഗാനം വിനായക് ശശികുമാർ രചിച്ച് സയീദ് അബ്ബാസ് ഈണമിട്ട താണ്. ബേബി ജീനാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്.
റാപ്സോംഗിൻ്റെ ടോണിൽ എത്തുന്ന ഈ ഗാനം ശബ്ദവ്യത്യാസത്തിലും ഈണത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തുന്നു. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനം ഏറെ ആസ്വാദകരമായിരിക്കുമെന്നതിൽ സംശയമില്ല. വലിയ മുതൽമുടക്കിൽ പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം താരസമ്പന്നമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം മറ്റുദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ രവി ബ്രസൂറിൻ്റെ സംഗീതമാണ് ഈ ചിത്രത്തിൻ്റെ മറ്റൊരാകർഷണം. എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിലുള്ളത്. എട്ട് ആക്ഷനുകളും ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സ്റ്റനാണ്.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്
എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.
ഫോട്ടോ – ശ്രീനാഥ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…