Entertainment

ന്യൂയോർക്കിൽ എമ്പുരാൻറെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു. എസ്സിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ് വിപുലമായ രീതിയിൽ  ആഘോഷിക്കപ്പെട്ടു.

എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്. പതിനായിരത്തോളം വരുന്ന മോഹൻലാൽ ഫാൻസ് പങ്കെടുത്തവിപുലമായ ചടങ്ങായിരുന്നു ഇത്.

ഒരു ദിവസം മുഴുവൻ ഇവിടെ എമ്പുരാൻ്റെ ടീസർ ലൈവിൽ പ്രദർശിപ്പിച്ചു. അറുപതോളം കലാകാരന്മാർ പങ്കെടുത്ത സംഗീത നൃത്ത പരിപാടികൾ അരങ്ങേറിക്കൊണ്ട് എമ്പുരാനെ ആരാധകർ വരവേറ്റത് ന്യൂയോർക്ക് നിവാസികൾക്ക് പുതുമയും കൗതുകവും നൽകി. സ്കീനിൽ തെളിയുന്ന മലയാളത്തിൻ്റെ സൂപ്പർ താരം മോഹൻലാൽ കാഴ്ച്ചക്കാർക്ക് ഏറെ കൗതുകമായിരുന്നു.

കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകൾ നടക്കുക ദുബായിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയിൽ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് വലിയ ശ്രമകരമായ ഒരു കാര്യമാണ്.

നീൽവിൻസൻ്റൊണ് ന്യൂയോർക്കിലെ ഈ ചടങ്ങിൻ്റെ കോ-ഓർഡിനേറ്റർ. യു. എസ്സിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള   ആരാധകർ ഈ ആഘോഷപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

പ്രേക്ഷകർക്കിടയിൽ അത്രമാത്രം പ്രതീക്ഷ നൽകുന്ന മലയാളത്തിലെ എക്കാലത്തേയും വമ്പൻ ചിത്രമെന്നു വിശേഷിപ്പിക്കപ്പെടാ വുന്ന ചിത്രമാണ് എമ്പുരാൻ.

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ലോകമെമ്പാടും മാർച്ച് ഇരുപത്തി ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്രയും ഗംഭീരമായ രീതിയിൽ ഒരു ലോഞ്ചിംഗ്  നടത്തിയിരിക്കുന്നത്.

മാർച്ച് പതിനാറ് അർദ്ധരാത്രിയാലാണ് അതായത് ഇൻഡ്യൻ സമയം ഞായറാഴ്ച്ച അർദ്ധരാത്രിയാലാണ് ചടങ്ങ് നടന്നത്. ഈ  ചടങ്ങിൽ മോഹൻലാൽ ഓൺലൈനിൽ പങ്കെടുത്തു കൊണ്ട് ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ പൂനയിലാണ്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

7 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

8 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

9 hours ago

ജീവിതച്ചെലവും ഭവന പ്രതിസന്ധിയും; അയർലണ്ട് വിടാൻ പത്തിൽ ഏഴ് യുവാക്കളും ആലോചിക്കുന്നു – സർവേ

മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…

9 hours ago

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

1 day ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

1 day ago