നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകൻ സംവിധായകനാകുന്നു. വിനായകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാർട്ടി എന്ന സിനിമ അടുത്ത വർഷം ആരംഭിക്കും. ആഷിഖ് അബുവാണ് ചിത്രം നിർമിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം ഫോസ്ബുക്കിലൂടെ അറിയിച്ചത്.
‘നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ‘പാർട്ടി’ അടുത്ത വർഷം’ എന്നാണ് ആഷിഖ് അബു കുറിച്ചത്.
1995ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകൻ സിനിമയിലെത്തുന്നത്. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതനാക്കിയത്. ക്രൂര കഥാപാത്രങ്ങളാണ് ആദ്യകാലത്ത് തേടിയെത്തിയിരുന്നത്.
2016ൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന നായക പ്രാധാന്യമുള്ള കഥാപാത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ട്രാൻസ് ആണ് വിനായകൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിനായകൻ അഭിനയിച്ചിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…