gnn24x7

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകൻ സംവിധായകനാകുന്നു

0
309
gnn24x7

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകൻ  സംവിധായകനാകുന്നു. വിനായകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാർട്ടി എന്ന സിനിമ അടുത്ത വർഷം ആരംഭിക്കും. ആഷിഖ് അബുവാണ് ചിത്രം നിർമിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം ഫോസ്ബുക്കിലൂടെ അറിയിച്ചത്.

‘നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ‘പാർട്ടി’ അടുത്ത വർഷം’ എന്നാണ് ആഷിഖ് അബു കുറിച്ചത്.

1995ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകൻ സിനിമയിലെത്തുന്നത്. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌. ക്രൂര കഥാപാത്രങ്ങളാണ് ആദ്യകാലത്ത് തേടിയെത്തിയിരുന്നത്.

2016ൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന നായക പ്രാധാന്യമുള്ള കഥാപാത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ട്രാൻസ് ആണ് വിനായകൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിനായകൻ അഭിനയിച്ചിട്ടുണ്ട്.

gnn24x7