Categories: Movies

ഏപ്രിലില്‍ ഇറങ്ങാനിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റിവെച്ചു

ലണ്ടന്‍: ഏപ്രിലില്‍ ഇറങ്ങാനിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റിവെച്ചു. ആഗോള സിനിമാരംഗത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് റിലീസ് മാറ്റിവെച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഏപ്രില്‍ 3ന് തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ഇംഗ്ലണ്ടില്‍ നവംബര്‍ 12നും അമേരിക്കയില്‍ നവംബര്‍ 25നുമായിരിക്കും എത്തുക.

കഴിഞ്ഞ ദിവസങ്ങളിലായി ജെയിംസ് ബോണ്ട് ആരാധകരും ഫാന്‍സ് വെബ്‌സൈറ്റുകാരുമൊക്കെ കൊറോണ പകരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

‘കൊവിഡ്-19 ബാധിച്ച ഒരാളുണ്ടെങ്കില്‍, ഒരേ ഒരാളില്‍ നിന്നും മറ്റുള്ളവര്‍ക്കെല്ലാം രോഗം വരും. അത്തരത്തിലൊരു പബ്ലിസിറ്റിയല്ലല്ലോ ആര്‍ക്കും, ഒരു സിനിമക്കും വേണ്ടത്.’ അണിയറപ്രവര്‍ത്തകര്‍ക്ക് വന്ന തുറന്ന കത്തില്‍ പറയുന്നു.

ചൈനയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും വലിയ ആരാധകരുള്ള ചിത്രമാണ് ജെയിംസ് ബോണ്ട്. ചൈനയിലും ദക്ഷിണ കൊറിയയിലും പല സിനിമാ തിയറ്ററുകളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ തിയറ്റര്‍ വരുമാനത്തെ ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി മിക്ക രാജ്യങ്ങളിലും ഒരുപാട് ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഡാനിയല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ടായി എത്തുന്ന അവസാന ചിത്രമായിരിക്കും ‘നോ ടൈം ടു ഡൈ’. അതിനാല്‍ തന്നെ ലോകം മുഴുവന്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.

Newsdesk

Recent Posts

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

5 mins ago

രണ്ട് ലിംഗങ്ങൾ മാത്രം; പരാമർശത്തിന് കനേഡിയൻ ക്രിസ്ത്യൻ നേതാവിന് കോടികൾ പിഴ

കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന്…

4 hours ago

കാനഡ സുരക്ഷാ വീഴ്ച: കാനഡയിലെ വെടിവെപ്പിന് പിന്നാലെ സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച് ഓപ്പൺ എഐ

കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…

4 hours ago

ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി ഇസ്രയേൽ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ജിബി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട്…

7 hours ago

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് യുകെയും

ഇറാനെതിരായ യുദ്ധത്തിൽ യുകെ ഔദ്യോഗികമായി അമേരിക്കയ്ക്കും ഇസ്രായേലിനും ഒപ്പം ചേർന്നു. യുകെ പ്രധാനമന്ത്രി സ്റ്റാര്‍മറാണ് യുദ്ധത്തില്‍ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിച്ചത്.…

7 hours ago

ഡബ്ലിനിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി. ബ്രേ കടൽതീരത്ത് നിന്നാണ് മൃതദേഹം…

7 hours ago